ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാലും മോദി പ്രധാനമന്ത്രിയാകില്ല- പവാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാലും മോദി പ്രധാനമന്ത്രിയാകില്ല- പവാര്‍

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാൽപോലും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാംതവണ അധികാരത്തിലെത്തില്ലെന്ന് എൻസിപി നേതാവ് ശരത് പവാർ. മോദി ഇനി പ്രധാനമന്ത്രി കസേരയിലിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനുള്ള സീറ്റുകളൊന്നും ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയേക്കും. എന്നാൽ മറ്റുപാർട്ടികളുടെ പിന്തുണയില്ലാതെ അവർക്ക് സർക്കാർ രൂപീകരിക്കാനാവില്ല-വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പവാർ പറഞ്ഞു. അധികാരം പിടിക്കാൻ ബിജെപി മറ്റു പാർട്ടികളുടെ പിന്തുണ തേടിയാൽ അവർ പ്രധാനമന്ത്രി പദത്തിലേക്ക് മോദിയുടെ പേര് നിർദേശിക്കില്ല, മറ്റു പേരുകളാകും മുന്നോട്ട് വെക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ 48-ൽ 45 സീറ്റുകളും ബിജെപി സഖ്യം നേടുമെന്ന അമിത്ഷായുടെ അവകാശവാദത്തെ പവാർ പരിഹസിച്ചു. അദ്ദേഹത്തിന് തെറ്റ് പറ്റിയതാണ്. 48 സീറ്റുകളും തന്റെ പാർട്ടി ജയിക്കുമെന്ന് അദ്ദേഹം പറയണമെന്നും പവാർ പറഞ്ഞു. 2014-ൽ 283 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എൻഡിഎ മുന്നണിക്ക് 326 സീറ്റുകൾ ലഭിച്ചിരുന്നു. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് വിവിധ സർവേ ഫലങ്ങൾ വ്യക്തമാക്കിയിരുന്നു. Content Highlights:BJP May Be Largest Party But Narendra Modi Wont Be PM: Sharad Pawar


from mathrubhumi.latestnews.rssfeed https://ift.tt/2O4Erx2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages