തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വംകൊണ്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന് കടിച്ചുപിടിച്ചതും കയ്യിലിരുന്നതും പോയെന്ന അവസ്ഥ വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ എത്തുന്നത് കൊണ്ട് കുമ്മനത്തിന് നഷ്ടം മാത്രമോ ഉണ്ടാകൂകയുള്ളൂ എന്നും കുമ്മനം വരുന്നതില്‍ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും കടകംപള്ളി പറഞ്ഞു.
മിസോറാം ഗവർണർ പദവി രാജിവച്ച് തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കടകംപള്ളിയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനായി കുമ്മനം മിസോറത്തിലെ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരിക്കുകയാണ്. കുമ്മനം കൂടി വരുന്നതോടെ തിരുവനന്തപും പ്രമുഖരുടെ ഏറ്റുമുട്ടല്‍ കേന്ദ്രമായി മാറും.
ശബരിമല വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കാക്കി സംസ്ഥാനത്ത് ഏറെ അനുകൂലമായ കാലാവസ്ഥയാണ് ഉള്ളതെന്നാണ് ബിജെപി കരുതുന്നത്. അവര്‍ വിജയസാധ്യതയുള്ളതായി കണക്കാക്കുന്ന അഞ്ച് എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ രണ്ടു ലക്ഷത്തില്‍ പരം വോട്ടുകള്‍ നേടി മുന്നിലെത്തിയിരുന്നു.
from mangalam.com https://ift.tt/2ST7wfF
via IFTTT
No comments:
Post a Comment