മകന്റെ സുഹൃത്തുമായി അമ്മയ്ക്ക് അവിഹിത ബന്ധം; വിവരമറിഞ്ഞ മകനെ വകവരുത്താന്‍ അമ്മയും പദ്ധതിയും പോലീസിനു മുന്നിലെ അഭിനയവും ഒടുവില്‍ പുറത്തായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

മകന്റെ സുഹൃത്തുമായി അമ്മയ്ക്ക് അവിഹിത ബന്ധം; വിവരമറിഞ്ഞ മകനെ വകവരുത്താന്‍ അമ്മയും പദ്ധതിയും പോലീസിനു മുന്നിലെ അഭിനയവും ഒടുവില്‍ പുറത്തായി

ന്യുഡല്‍ഹി: മകന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു അമ്മ പോലീസ് സ്‌റ്റേഷനില്‍ എത്തിയതില്‍ ഒട്ടും അസ്വഭാവികതയില്ല. എന്നാല്‍ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത് കാമുകനെയും സുഹൃത്തുക്കളെയും കൊണ്ട് അത് നടത്തിയ ശേഷമാണ് അവരുടെ നാടകമെങ്കിലോ? ഒടുവില്‍ എല്ലാം പൊളിഞ്ഞ് അവര്‍ അറസ്റ്റിലായി.

ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ ചമന്‍പുരയില്‍ ഫെബ്രുവരി 19നാണ് പര്‍മോദ് (23) നെയാണ് വീടിനു പുറത്ത് വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് അമ്മ മീണ ദേവി (44) പോലീസിനു പരാതിയും നല്‍കി. മകനെ അജ്ഞാതര്‍ വധിച്ചുവെന്ന് കാണിച്ചത്. പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് ഒരുസൂചനയും ലഭിച്ചില്ല. മീണാദേവിയെ ഒരു ഘട്ടത്തിലും പോലീസ് സംശയിച്ചുമില്ല.

എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി പോലീസിന്റെ പതിവ് പരിശോധനയില്‍ അനധികൃതമായി ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ച ഒരാളെ പിടികൂടി. ഭിവാനി സ്വദേശി സൗരഭിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ: ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ബൗസര്‍ ആയിരുന്നു പര്‍മോദ്. അവിടെവച്ച് പ്രവീണ്‍ എന്നയാളെ പരിചയപ്പെട്ടു. സൗഹൃദം വളര്‍ന്നപ്പോള്‍ പര്‍മോദിന്റെ വീട്ടില്‍ പ്രവീണ്‍ നിത്യസന്ദര്‍ശകനായി. ഇതിനകം മീണാദേവിയുമായി പ്രവീണ്‍ അടുപ്പവും സ്ഥാപിച്ചിരുന്നു. ഇതിനിടെ ജോലി രാജിവച്ച് പര്‍മോദ് വീട്ടില്‍ ഇരുന്നു. ഇതിനിടെ പ്രവീണിന്റെ സന്ദര്‍ശനം പല സംശയങ്ങള്‍ക്കും ഇടയാക്കി. അമ്മയുമായി പ്രവീണിനുള്ള ബന്ധം കണ്ടുപിടിച്ചു. ഇതോടെ മകനെ തീര്‍ക്കാന്‍ അമ്മ തന്നെ പദ്ധതി തയ്യാറാക്കി.

പദ്ധതി നടപ്പാക്കാന്‍ പ്രവീണിനെ ചുമതലപ്പെടുത്തി. സുഹൃത്തുക്കളായ സൗരഭിനും മോനുവിനുമൊപ്പം പ്രവീണ്‍ പര്‍മോദിനെ കൊലപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പിടിച്ചുനിന്ന മീണ ഒടുവില്‍ തെളിവുസഹിതം പോലീസ് എത്തിയപ്പോള്‍ അടിപതറി. പ്രതികള്‍ നാലുപേരെയും പോലീസ് അറസ്റ്റു ചെയ്തു.



from mangalam.com https://ift.tt/2UmxIko
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages