ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്ന് പാകിസ്താൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്ന് പാകിസ്താൻ

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാകിസ്താനിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മസൂദിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകൾ നൽകിയാൽ മാത്രമേ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. വ്യക്തവും ശക്തവുമായ തെളിവുകളുണ്ടെങ്കിൽ ഇന്ത്യ ചർച്ചകൾക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ ഏതു നീക്കത്തെയും സ്വാഗതം ചെയ്യുമെന്നും മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭയോട് ആവശ്യമുന്നയിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താൻ തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ ബുധനാഴ്ച പാകിസ്താന് കൈമാറിയിരുന്നു. Content Highlights:Pakistan, Jaish-e-Mohammad Chief Masood Azhar, Balakot Attack


from mathrubhumi.latestnews.rssfeed https://ift.tt/2Tlp9sQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages