ന്യൂഡൽഹി: പടിഞ്ഞാറൻ വ്യോമ കമാൻഡിന്റെ തലപ്പത്ത് വീണ്ടും മലയാളി. കണ്ണൂർ കാടാച്ചിറ സ്വദേശിയും നിലവിൽ കിഴക്കൻ വ്യോമ കമാൻഡ് മേധാവിയുമായ എയർമാർഷൽ രഘുനാഥ് നമ്പ്യാരെപടിഞ്ഞാറൻ വ്യോമ കമാൻഡിന്റെ പുതിയ കമാൻഡിങ് ഇൻ ചീഫ് ആയി നിയമിച്ചു.ചെങ്ങന്നൂർ സ്വദേശിയും പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവിയുമായ എയർമാർഷൽ ചന്ദ്രശേഖരൻ ഹരികുമാർ സർവ്വീസിൽനിന്ന് പിരിയുന്ന ഒഴിവിലാണ്നിയമനം. കാർഗിൽ യുദ്ധകാലത്ത് ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ച് പാകിസ്താൻ സേനയെ നേരിട്ട എയർമാർഷൽ രഘുനാഥ് നമ്പ്യാരെ കാർഗിൽ യുദ്ധത്തിലെ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനുപുറമേ വ്യോമസേനയിൽ മിറാഷ് 2000 യുദ്ധവിമാനം ഏറ്റവും കൂടുതൽ സമയം പറത്തിയ റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ആകെ 2300 മണിക്കൂർ മിറാഷ് യുദ്ധവിമാനങ്ങൾ പറത്തിയാണ് എയർമാർഷൽ രഘുനാഥ് നമ്പ്യാർ ഈ റെക്കോർഡ് സ്വന്തമാക്കിയത്. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ടസേവാ മെഡൽ, വ്യോമസേന മെഡലുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 1981-ൽ വ്യോമസേനയിൽ പ്രവേശിച്ച രഘുനാഥ് നമ്പ്യാർ മിറാഷ് 2000 സ്ക്വാഡ്റോണിൽ ഫ്ളൈറ്റ് കമാൻഡറായും എയർക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിൽ ഫ്ളൈറ്റ് ടെസ്റ്റ് സ്ക്വാഡറോൺ കമാൻഡിങ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ നമ്പർ വൺ സ്ക്വാഡറോൺ എന്നറിയപ്പെട്ടിരുന്ന സക്വാഡറോണിനെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമായിരുന്നു. കണ്ണൂർ കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാരായിരുന്നു 2016-ൽ കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമിറങ്ങിയഡോണിയർ 228 വിമാനത്തിന്റെ പൈലറ്റ്.കാടാച്ചിറ ആയില്യത്ത് വീട്ടിൽ പത്മനാഭൻ നമ്പ്യാരുടെയും രാധയുടെയും മകനാണ്. ഭാര്യ ലക്ഷ്മി നമ്പ്യാർ. ഏകമകൻ അശ്വിൻ നമ്പ്യാരും പൈലറ്റാണ്. Content Highlights:air marshal regunath nambiar appointed as western air command chief
from mathrubhumi.latestnews.rssfeed https://ift.tt/2NHIYW5
via
IFTTT
No comments:
Post a Comment