വായ്പ കേസ്: ചന്ദ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വീടുകളില്‍ പരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

വായ്പ കേസ്: ചന്ദ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വീടുകളില്‍ പരിശോധന

ന്യൂഡൽഹി: വീഡിയോകോണിന് അന്യായമായി വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ മുൻ മേധാവി ചന്ദ കൊച്ചാർ, വീഡിയോ കോൺ മാനേജിങ് ഡയറക്ടർ വേണുഗോപാൽ ധൂത് എന്നിവരുടെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ മേധാവി വേണുഗോപാൽ എന്നിവർക്കെതിരെ സിബിഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ആറുവർഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. എസ്ബിഐ ഉൾപ്പടെ 20 ബാങ്കുകളുടെ കൺസോർഷ്യം വീഡിയോകോണിന് 40,000 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. ബാങ്ക് മേധാവിയായിരുന്ന ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാർ വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂതിന്റെ വ്യവസായ പങ്കാളിയായിരുന്നു. വായ്പ കിട്ടിയ സമയത്തുതന്നെ ദീപക് കൊച്ചാറിന്റെ സ്ഥാപനങ്ങളിൽ വേണുഗോപാൽ ധൂത് കോടികൾ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. വീഡിയോകോൺ ഗ്രൂപ്പിന്റെ മുംബൈയിലും ഔറംഗാബാദിലുമുള്ള ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ന്യൂപവർ റിന്യൂവബ്ൾസ്, സുപ്രീം എനർജി എന്നീ സ്ഥാപനങ്ങളിലും സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു. Chanda Kochhar, Videocons Venugopal Dhoots Homes Searched In Loan Case


from mathrubhumi.latestnews.rssfeed https://ift.tt/2VnIVkw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages