പാചകവാതക വില കൂടി; സബ്‌സിഡിയില്ലാത്ത സിലണ്ടറിന് കൂട്ടിയത് 42.50 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

പാചകവാതക വില കൂടി; സബ്‌സിഡിയില്ലാത്ത സിലണ്ടറിന് കൂട്ടിയത് 42.50 രൂപ

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വില വർധിപ്പിച്ചു. സബ്സിഡിയുള്ള ഗാർഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില ഉയർന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വർധിക്കാൻ കാരണമായതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിർണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസങ്ങളിൽ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും ചെയ്തിരുന്നു. Content Highlights: lpg cylinder price hiked


from mathrubhumi.latestnews.rssfeed https://ift.tt/2EFYQFv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages