ന്യൂഡൽഹി: ഐആർടിസിടി ഐപേ എന്ന പേരിൽ ടിക്കറ്റ് ബുക്കിങ്ങിന് റെയിൽവെ സ്വന്തം ഡിജിറ്റൽ പേമെന്റ് ഗേറ്റ് വേ അവതരിപ്പിച്ചു. ഐപേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് മൂന്നാമതൊരു പേമന്റ് ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാം. ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും യുപിഐ ഉപയോഗിച്ച് ബുക്കിങ് നടത്താം. ഇതോടൊപ്പം ഐആർസിടിസി പ്രീപെയ്ഡ് വാലറ്റും ഓട്ടോ ഡെബിറ്റും ഉടൻ അവതരിപ്പിക്കും. പുതിയ ഗേറ്റ് വേ ഉപയോഗിക്കുന്നതോടെ ഐആർടിസിടിസിയും ബാങ്കുകളുമായി ബുക്കിങ്ങിലുണ്ടാകാവുന്ന ഇടവേള ഒഴിവാകും. പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്യുമ്പോൾ റീഫണ്ട് അടക്കമുള്ള കാര്യങ്ങളിലും ഇതുവഴി ഐആർസിടിസിക്ക് നേരിട്ട് ബാങ്കുകളുമായി ഇടപെടാനും കഴിയും. ഇടപാട് പൂർത്തിയാകാതെ ഇടയ്ക്ക് മുടങ്ങുകയും മറ്റും ചെയ്യുന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐപേയുടെ വരവ്. ഐആർസിടിസിയുടെ സാങ്കേതിക പങ്കാളിയായ എംഎംഎഡി കമ്മ്യൂണിക്കേഷൻസാണ് ഐപേയുടെ സാങ്കേതിക സഹായം നൽകുന്നത്. Content Highlights:iPay,Digital Payment Gateway
from mathrubhumi.latestnews.rssfeed https://ift.tt/2GPgIQJ
via
IFTTT
No comments:
Post a Comment