കയ്യബദ്ധമല്ലെന്ന് സഹോദരന്‍; ജലീലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

കയ്യബദ്ധമല്ലെന്ന് സഹോദരന്‍; ജലീലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കോഴിക്കോട്: ലക്കിടിയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മൃതദേഹം പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ച മൃതദേഹം വെള്ളിയാഴ്ച മണിക്കൂറുകൾ നീണ്ട നടപടി ക്രമങ്ങൾക്ക് ശേഷം ഒരു മണിയോടെ ബന്ധുക്കൾക്ക് വിട്ട് നൽകുകയായിരുന്നു. വീട്ടിൽ പൊതുദർശനത്തിന് ശേഷം അവിടെ ഖബറടക്കും. കോഴിക്കോട് നിന്നും പാണ്ടിക്കാട് വരെ കനത്ത പോലീസ് സുരക്ഷയോടെയാണ് മൃതദേഹം കൊണ്ട് പോയത്. മൃതദേഹം കൊണ്ട് പോവുന്ന വഴിക്ക് ആദരാഞ്ജലി അർപ്പിക്കാൻ വാഹനം നിർത്തരുതെന്നടക്കമുള്ള ശക്തമായ നിർദേശം നൽകിയാണ് വാഹനം വ്യൂഹം പുറപ്പെട്ടത്. ഇതിനിടെ ഏറ്റുമുട്ടൽ കൊലയാണെന്ന വാദത്തിൽ വീട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഉറച്ച് നിൽക്കുകയാണ്. കരുതി കൂട്ടി നടപ്പിലാക്കിയ കൊലപാതകമാണ് സഹോദരന് മേൽ നടപ്പിലാക്കിയതെന്ന് മരിച്ച സി.പി ജലീലിന്റെ സഹോദരൻ സി.പി റഷീദ്​ വെളളിയാഴ്ചയും ആവർത്തിച്ചു. ഒരു കയ്യബദ്ധമാണെന്ന് പോലും ചിന്തിക്കാൻ കഴിയില്ല. അത്രയും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ്റഷീദ്ആരോപിക്കുന്നത്. കമ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിച്ചിരുന്ന സഹോദരനെ കമ്യൂണിസ്റ്റ് സർക്കാർ തന്നെ വെടിവെച്ച് കൊല്ലുകയായിരുന്നു. സാധാരണ ജനകീയ സമരത്തെ പോലും തോക്കെടുത്ത് നേരിടുന്ന കാലത്തേക്കാണ് പോവുന്നതെന്നും, കമ്യൂണിസ്റ്റ് ജന്മിത്വമാണ് നടപ്പിലാക്കിയതെന്നുംറഷീദ്​ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാവിലെ 8.30-ന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂർത്തിയായത്. എന്നാൽ പോസ്റ്റുമോർട്ടം വിശദാംശങ്ങൾ പുറത്ത്വിടാൻ പോലീസ് തയ്യാറായിട്ടില്ല. അഞ്ചംഗ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്. നടപടിക്രമങ്ങൾ പൂർണമായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ നിരവധി മനുഷ്യാവകാശ പ്രവർത്തകർ ജലീലിന് ആദരാഞ്ജലി അർപ്പിക്കാനായി മെഡിക്കൽ കോളേജിൽ രാവിലെ മുതൽ തടിച്ച് കൂടിയിരുന്നു. അതുകൊണ്ട് തന്നെ കനത്ത സുരക്ഷിയിലായിരുന്നു മെഡിക്കൽ കോളേജ് പരിസരം. പോലീസ് ഏറ്റുമുട്ടലിൽ കേരളത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോവാദി നേതാവാണ് സി.പി ജലീൽ, ആദ്യ മലയാളിയുമാണ്. കൊലപാതകത്തിൽ പ്രതിഷേധമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളത് കൊണ്ട് മലബാർ മേഖലയിൽ വനാതിർത്തിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. Content Highlights:Maoist Leader Jaleels body was taken to home


from mathrubhumi.latestnews.rssfeed https://ift.tt/2TqRU8i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages