സമാജ്‌വാദി പാര്‍ട്ടി ആദ്യ പട്ടിക പുറത്തിറക്കി; മുലായം മെയിന്‍പുരിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

സമാജ്‌വാദി പാര്‍ട്ടി ആദ്യ പട്ടിക പുറത്തിറക്കി; മുലായം മെയിന്‍പുരിയില്‍

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിഎസ്പിയുമായി സഖ്യത്തിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടി തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പാർട്ടി സ്ഥാപകനായ മുലായം സിങ് അടക്കം ആറ് സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 2014-ൽ മത്സരിച്ചമെയിൻപുരിയിലാണ് മുലായം ഇത്തവണ ജനവിധി തേടുക. 2014-ൽ മെയിൻപുരിക്കൊപ്പം അസംഗഢിലും മത്സരിച്ച മുലായം മെയിൻപുരി ഒഴിയുകയായിരുന്നു. തുടർന്ന് ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ പി നേതാവും യാദവ് കുടുംബാഗവുമായ തേജ് പ്രതാപ് സിങ് വിജയിച്ചു. 1999,2004,2009 എന്നീ വർഷങ്ങളിലും മെയിൻപുരിയിൽ നിന്ന് മുലായം ജയിച്ചിട്ടുണ്ട്. അസംഗഢിൽ 2014-ൽ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുലായം ജയിച്ചത്. ബദുവാനിൽ ധർമേന്ദ്ര യാദവ്, ഫിറോസാബാദിൽ അക്ഷയ് യാദവ്, ഇറ്റാവയിൽകമലേഷ് കഠേരിയ, റോബേർട്ട്ഗഞ്ജിൽ ഭായിലാൽ കോൽ, ബഹറയ്ച്ചിൽ സബ്ബിർ വാൽമികി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മകൻ അഖിലേഷുമായുള്ള തർക്കം മുലായം പരിഹരിച്ചെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സൂചിപ്പിക്കുന്നത്. മായാവതിയുമായി കൈക്കോർത്തതിനെ ഒരു മാസം മുമ്പ് മുലായം തുറന്ന് എതിർത്തിരുന്നു. യുപിയിലെ ആകെയുള്ള 80 സീറ്റുകളിൽ ബിഎസ്പി 38 സീറ്റുകളിലും എസ്പി 37 സീറ്റുകളിലും സഖ്യമായി മത്സരിക്കാനാണ് ധാരണ. അതേ സമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും മത്സരിക്കേണ്ടെന്ന് എസ്പി-ബിഎസ്പി സഖ്യം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. Content Highlights:Samajwadi Partys First List Out, Mulayam Singh To Fight From Stronghold Mainpuri


from mathrubhumi.latestnews.rssfeed https://ift.tt/2J0pj4G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages