റാഞ്ചി: ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. എംഎസ് ധോണിയുടെ ഹോംഗ്രൗണ്ടായ റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ 16ഓവര്‍ പിന്നിടുമ്പോള്‍ 103 റണ്‍സ് എന്ന നിലയിലാണ്. 51 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും, 48പന്തില്‍ എട്ട് ബൗണ്ടറിയോടെ 46 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ ഓപ്പണിങ്ങ് സഖ്യമാണ് കംഗാരുപ്പടയ്ക്ക് ഭേദപ്പെട്ട തുടക്കം ഒരുക്കുന്നത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് 2-0 ന് മുന്നിലാണ്. മൂന്നാം ഏകദിനത്തില്‍ വിജയം നേടാനായാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര കൈപ്പിടിയിലൊതുക്കാം. ലോകകപ്പോടെ എംഎസ്് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ധോണിയുടെ ഹോംഗ്രൗണ്ടിലെ അവസാന രാജ്യാന്തര മത്സരമാകാമെന്ന സൂചനയുമുണ്ട്.
ആദ്യ രണ്ട് മത്സരങ്ങളില്‍ ഇറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ തുടര്‍ച്ചയായ മോശം ഫോമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 15 ഏകദിന മത്സരങ്ങളില്‍ രണ്ടു അര്‍ധ സെഞ്ചുറി മാത്രമാണ് ശിഖര്‍ ധവാനു കണ്ടെത്താനായത്. അതേസമയം ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ നേഥന്‍ കോള്‍ട്ടര്‍ നീലിനു പകരം ജൈ റിച്ചാര്‍ഡ്‌സന്‍ കളിക്കും. ഇന്നത്തെ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ പൂര്‍ണമായി പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന് കോഹ്‌ലി അറിയിച്ചു.
from mangalam.com https://ift.tt/2NNEJZ0
via IFTTT
No comments:
Post a Comment