തിരുവനന്തപുരം: ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ പരഹരിക്കുന്നതിന് ബദൽ നിർദേശങ്ങളുമായി പി.ജെ.ജോസഫ് കോൺഗ്രസ് നേതാക്കളുടെ മുന്നിൽ. കോട്ടയം, ഇടുക്കി സീറ്റുകൾ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിർദേശങ്ങളാണ് ഇന്ന് പി.ജെ.ജോസഫ് മുന്നോട്ട് വെച്ചത്. കോട്ടയം സീറ്റ് കോൺഗ്രസിന് നൽകി ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് നൽകുക എന്നതാണ് ആദ്യ നിർദേശം. എന്നാൽ കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽമാണി ഇതിന് വഴങ്ങില്ല. കോൺഗ്രസിന് ഇക്കാര്യം ആവശ്യപ്പെടാനും ബുദ്ധിമുട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടി മത്സരിക്കുകയാണെങ്കിൽ മാണി സീറ്റ് വിട്ട് തരുമെന്നാണ് ജോസഫ് പറയുന്നത്. അങ്ങനെ വരുമ്പോൾ ഇടുക്കിയിൽ തനിക്കും മാണിക്കും ഒരു പോലെ സ്വീകാര്യനായ ആളെ മത്സരിപ്പിക്കാൻ സാധിക്കുമെന്നും ജോസഫ് വിശ്വസിക്കുന്നു. കേരള കോൺഗ്രസിൽ നിന്ന് തന്നെ അനുകൂലിക്കുന്നവർ വിട്ട് പോകുകയാണെങ്കിൽ അതിന്പിന്തുണ നൽകുക. തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് ജോസഫ് ഉമ്മൻ ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സന്ദർശിച്ചപ്പോൾ മുന്നോട്ട് വെച്ചത്. അതേ സമയം പിളർന്നാലും ഇല്ലെങ്കിലും യുഡിഎഫിൽ നിന്ന് വിട്ട് പോകില്ലെന്ന് ജോസഫ് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കോട്ടയത്ത് റിബലായ മത്സരിക്കാൻ പി.ജെ.ജോസഫ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നറിഞ്ഞതോടെയാണ് അദ്ദേഹം മറ്റു നിർദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോട്ടയത്ത് മാണി നിലവിൽ പ്രഖ്യാപിച്ച തോമസ് ചാഴികാടന്റെ പ്രചാരണത്തിന് സജീവമായി ഇറങ്ങണമെന്ന് കോൺഗ്രസ് നേതൃത്വം ജില്ലാ കമ്മിറ്റിക്ക് കർശന നിർദേശം നൽകിയിട്ടുമുണ്ട്. വൈകീട്ട് മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളേയും ജോസഫ് കാണും. യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഒരു തീരുമാനത്തിലെത്താമെന്നാണ് ഉമ്മൻചാണ്ടി ഇപ്പോൾ ജോസഫിനെ അറിയിച്ചിരിക്കുന്നത്. Content Highlights:kerala congress dispute-pj joseph meet congress leaders
from mathrubhumi.latestnews.rssfeed https://ift.tt/2VWqp37
via
IFTTT
No comments:
Post a Comment