ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 22 സീറ്റ് നേടും ;കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ക്കാരും വരും ; വീണ്ടും വിവാദവുമായി യെദ്യുരപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 22 സീറ്റ് നേടും ;കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ക്കാരും വരും ; വീണ്ടും വിവാദവുമായി യെദ്യുരപ്പ

ബംഗലുരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 22 സീറ്റ് നേടിയാല്‍ ഫലപ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി എസ് യദ്യൂരപ്പ്. കര്‍ണാടകയിലെ 28 പാര്‍ലമെന്റ് സീറ്റുകളില്‍ 16 സീറ്റാണ് ബിജെപിയ്ക്ക് കഴിഞ്ഞ തവണ കിട്ടിയത്.

ഒമ്പത് സീറ്റുകള്‍ കോണ്‍ഗ്രസ് - ജനതാദള്‍ സെക്യുലര്‍ വിഭാഗത്തിനും കിട്ടി. എന്നാല്‍ ഇത്തവണ 24 ല്‍ 22 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബിജെപി സര്‍ക്കാരുണ്ടാക്കും. ഞായറാഴ്ച നടന്ന ഒരു പൊതു പരിപാടിയിലാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിലെ 20 എംഎല്‍എ മാര്‍ ഇപ്പോള്‍ എച്ച് ഡി കുമാരസ്വാമിയെ സ്വന്തം മുഖ്യമന്ത്രിയായി അംഗീകരിക്കുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെുടുപ്പില്‍ മേല്‍ക്കൈ നേടാന്‍ വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് യെദ്യൂരപ്പയെന്നാണ് എതിരാളികളുടെ വാദം.

ഫെബ്രുവരി 26 ന് ഇന്ത്യ ബലാക്കോട്ടേയിലെ തീവ്രവവാദി ക്യാമ്പുകള്‍ക്ക് മേല്‍ നടത്തിയ ബോംബാക്രമണം തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്നും 22 സീറ്റുകള്‍ അവര്‍ നേടുമെന്നും എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. പാകിസ്താനെ സൈന്യം ആക്രമിച്ചത് യുവാക്കളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നും മോഡിയോടുള്ള അവരുടെ ആരാധന കൂട്ടിയിട്ടുണ്ടെന്നും യെദ്യൂരപ്പ് പറഞ്ഞു.

സംഗതി വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മെയ് യിലായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വലിയ വിജയം നേടി യെദ്യൂരപ്പ അധികാരത്തില്‍ എത്തിയെങ്കിലും ദിവസങ്ങള്‍ക്കകം തന്നെ രാജി വെയ്‌ക്കേണ്ടിയും വന്നിരുന്നു. ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നാലെ ജെഡിഎസും കോണ്‍ഗ്രസും സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി.



from mangalam.com https://ift.tt/2NZF2Qo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages