ചലഞ്ച് ഫോര്‍ ചെയിഞ്ച്' എന്ന ഹാഷ്ടാഗാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ഇതിന്റെ ലക്ഷ്യം. അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധേയമായിരിക്കുകയാണ് ഈ ചലഞ്ച്. മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കാനാണ് ഈ ചലഞ്ച്. മാലിന്യം നിക്ഷേപിക്കാന്‍ അനുവദിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ വലിച്ചെറിയുന്ന പ്രവണതയെ ഇല്ലാതാക്കാന്‍ കൂടിയാണ് ഈ ചലഞ്ച് ലക്ഷ്യമിടുന്നത്.
മാലിന്യം നിറഞ്ഞ സ്ഥലത്തെത്തി അദ്യം ഒരു ചിത്രമെടുക്കുകയും. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം കൂടി എടുത്ത് പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം കൃത്യസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുന്നതോടെ ചലഞ്ച് പൂര്‍ത്തിയാകും. കേരളത്തിലും ഈ ചലഞ്ച് ഏറ്റെടുത്ത് നിരവധി യുവാക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
from mangalam.com https://ift.tt/2F8BJnl
via IFTTT
No comments:
Post a Comment