മോദിയുടെ അഞ്ച് വർഷത്തെ ഭരണത്തിന്റെ പ്രതിഫലനമാകും വരുന്ന തെരഞ്ഞെടുപ്പെന്നും സൈന്യത്തിന്റെ പേരിൽ വോട്ട് നേടാനുള്ള ശ്രമമാണ് മോദിയും ബി ജെ പിയും നടത്തുന്നതെന്നും ശശി തരൂർ എം.പി. മാതൃഭൂമി ഡോട് കോമിന്റെ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ. സാമ്പത്തിക വളർച്ച രണ്ട് ശതമാനമായി കുറഞ്ഞു, നോട്ട് നിരോധനം, തൊഴിലിലായ്മ, ചെറിയ സംരംഭകങ്ങളുടെ തകർച്ച. രൂപയുടെ വില 14 ശതമാനം കുറഞ്ഞു. ഗ്യാസ്, പെട്രോൾ വില കൂടി. അപ്പോൾ ആർക്കാണ് അച്ഛേദിൻ വന്നത്? നല്ലദിനം കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് തെറ്റായ ഭരണനയങ്ങളാണ് ബി.ജെ.പി. നടത്തിയത്. എന്നാൽ ഇലക്ഷന് തൊട്ടുമുൻപ് കർഷകർക്ക് പണം കൊടുക്കുന്നു, ഉദ്ഘാടനങ്ങൾ നടത്തുന്നു എന്നിവയെല്ലാം തന്നെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നയങ്ങളാണ്. എന്നാൽ ഇതിനെല്ലാം ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.കൂടാതെ സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിക്കാനാണ് ഇപ്പോഴും എപ്പോഴും ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മുൻപ് ഉറി ആക്രമണം ഉണ്ടായപ്പോഴും സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോഴുമെല്ലാം അതിനെ ബി.ജെ.പി.അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇടക്കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സൈന്യത്തിന്റെ പേരിൽ വലിയ ഫ്ളക്സുകളുയർത്തിയായിരുന്നു ബി.ജെ.പി വോട്ട് പിടിച്ചത്. അത് രാഹുൽ ഗാന്ധി തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയിൽ വൻ അഴിമതിയാണ് നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് ചോദിച്ച ചോദ്യങ്ങൾക്ക് ബി ജെ പി ക്ക് ഉത്തരമില്ല. റഫാലടക്കം വൻ അഴിമതികൾ നടത്തിയതിന് ശേഷം എങ്ങനെയാണ് ജനങ്ങൾ ഇനിയും രണ്ടാമതൊരു അവസരം ബി ജെ പി ക്ക് നൽകുക. വരാൻപോകുന്ന പത്ത് വർഷങ്ങളിൽ ലോകം വൻമാറ്റങ്ങൾക്കാണ് സാധ്യമാകാൻ പോകുന്നത്. നാലാം വ്യാവസായിക വിപ്ലവമായിരിക്കും ഉണ്ടാകാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടുകൾ എന്നിവയുടെ കാലമാണ്. അപ്പോൾ ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്നും തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ട് വ്യാവസായിക വിപ്ലവത്തിനായിരിക്കും വഴിതിരിത്തിവുണ്ടാവുക. പൊളിറ്റിക്കൽ ഫണ്ടമെന്റലിസം ഉയരുമ്പോൾ ഗ്ലോബലൈസേഷൻസ് ഗുണവും ദോഷവും ചെയ്തു. വ്യവസായ ശാലകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ വർക്കിങ് ക്ലാസിന്റെ ജീവിതനിലവാരവും മാറി. ഇന്ന് പലരാജ്യങ്ങളിൽ നിന്നും ജനങ്ങൾ പാലായനം ചെയ്യപ്പെടുകയാണ്. അമേരിക്കയിൽ ഒരുകാലത്ത് സോഷ്യലിസം എന്നത് ഒരു ചീത്തവാക്കായിരുന്നതിൽ നിന്നും മാറിവരുന്നുണ്ട്. പകരം സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരിൽ നിന്നും ടാക്്സ് കൂട്ടിവാങ്ങി പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തണമെന്ന ആശയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിക്കൊണ്ടുവന്നത്. ഇടതിന് അനുകൂലമായ ഇടമാണ് ഇന്ത്യപോലുള്ള രാജ്യം. അവിടെ ദാരിദ്ര്യവും തൊഴിലില്ലായ്മയുമെല്ലാം നിലനിൽക്കുമ്പോൾ അത് ഇടതിന് അനുകൂലമാണ്. അവിടെ വലതുപക്ഷം വിജയിച്ചുവരുമ്പോൾ ബി.ജെ.പി ക്ക് സാംസ്കാരികമായ മാറ്റത്തിന് മാത്രമാണ് സാധിച്ചത്. സാമ്പത്തികമായി വൻ പരാജയമാണ് നമ്മൾ കണ്ടത്. ഐഡന്റിറ്റി പൊളിറ്റിക്സാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ സാമൂഹികമാറ്റത്തിന് വഴിതെളിച്ച സ്ഥലമായിരുന്നു കേരളം. എന്നാൽ ഇപ്പോൾ കാണുന്നത് വലിയ വർഗീയ വിളയാട്ടമാണ്. ഞാൻ വായിച്ച് അറിഞ്ഞ സ്ത്രീശാക്തീകരണവും ദലിത് ശാക്തീകരണവും സാമൂഹികമാറ്റവും സാധ്യമാകുന്നതായി പറഞ്ഞിടത്ത് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വർഗീയത തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. മോദി പറയുന്നു ഞങ്ങളാണ് ശരിക്കുള്ള ഇന്ത്യക്കാർ ഹിന്ദുക്കൾ. അത് ഉത്തരേന്ത്യയിൽ നടക്കുന്നുണ്ട്. എന്നാൽ അത് കേരളത്തിൽ നടക്കുമെന്നത് വിശ്വസിക്കാനോ സാധിക്കുന്നില്ല. ഇന്ത്യ വിട്ട് പോയ മറ്റ് എല്ലാ ജാതിക്കാർക്കും തിരികെ വരാമെന്നിരിക്കെ മുസ്ലീങ്ങൾക്ക് അത് സാധ്യമല്ല. അതിന് ബില്ലുവരെ കൊണ്ടുവന്നെങ്കിലും പാസാക്കിയിരുന്നില്ല. മോദിത്വമെന്നത് ഹിന്ദുത്വ വാദത്തോടൊപ്പം ഒരു വ്യക്തിത്വ അമിതാസ്കതിയാണ്. എട്ടാം വയസിൽ ആർ എസ് എസിൽ ചേർന്ന് സ്വയം സേവക് ആയ മോദിക്ക് ഹിന്ദുത്വത്തിന്റെ ശക്തമായ കാഴ്ചപ്പാട് കൂടാതെ നെപ്പോളിയനെപ്പോലെ വലിയൊരു നേതാവാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ദാരിദ്ര്യത്തെ നേരിടാതെ തെരഞ്ഞെടുപ്പിനെ മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. Content Highlights:Sashi Tharoor Interview On The Great Indian War
from mathrubhumi.latestnews.rssfeed https://ift.tt/2EVE6bQ
via
IFTTT
No comments:
Post a Comment