പബ്ജിയ്ക്ക് നിരോധനവും കളിച്ചവര്‍ക്ക് അറസ്റ്റും; കമ്പനിയുടെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

പബ്ജിയ്ക്ക് നിരോധനവും കളിച്ചവര്‍ക്ക് അറസ്റ്റും; കമ്പനിയുടെ മറുപടി

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്കോട്ടിൽ പബ്ജി മൊബൈൽ കളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നിലപാടറിയിച്ച് കമ്പനി. ഗെയിമിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ നിലപാടിൽ തങ്ങൾക്ക് ആശ്ചര്യമാണ് തോന്നിയതെന്നും തീരുമാനത്തിൽ എന്ത് നിയമ സാധുതയാണ് ഉള്ളത് എന്ന് അന്വേഷിച്ചുവരിതയാണ് എന്നും കമ്പനി പറഞ്ഞു. വിനോദത്തിന് വേണ്ടി മാത്രമുള്ളതാണ് ഈ ഗെയിം. അത് ആരോഗ്യകരമായും ഉത്തരവാദിത്വത്തോടെയും ആസ്വദിക്കപ്പെടണം. നിരോധനം നീക്കുന്നതിനായി ബന്ധപ്പെട്ട് അധികാരികളുമായി ക്രിയാത്മകമായ ചർച്ചകൾ നടത്താനാകുമെന്നും വസ്തുതകൾ അവരെ ബോധ്യപ്പെടുത്താനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും പബ്ജി അധികൃതർ പറഞ്ഞു. ഇന്ത്യയിൽ ആരോഗ്യകരമായ ഗെയിമിങ് അന്തരീക്ഷം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനി. പ്രായം കുറഞ്ഞവർ ഗെയിം കളിക്കുന്നത് വിലക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നുണ്ട്. പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെമ്പാടുമുള്ള പബ്ജി ആരാധരും ഗുജറാത്ത് പോലീസിന്റെ നടപടി അത്ഭുതത്തോടെയാണ് കേട്ടത്. പബ്ജി കളിച്ചതിന് പത്തിലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ആറ് പേർ സ്കൂൾ വിദ്യാർത്ഥികളാണ്. പോലീസ് കമ്മീഷണർ മനോജ് അഗർവാളാണ് രാജ്കോട്ട് നഗരത്തിൽ മാർച്ച് ആറിന് പബ്ജിയ്ക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്. ഉത്തരവനുസരിച്ച് പബ്ജി കളിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. Content Highlights:Surprised at ban, trying to understand legal basis


from mathrubhumi.latestnews.rssfeed https://ift.tt/2HnHKyA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages