ലാലു പ്രസാദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സി.ബി.ഐയുടെ പ്രതികരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ലാലു പ്രസാദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സി.ബി.ഐയുടെ പ്രതികരണം തേടി

ന്യുഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ ജാമ്യം തേടിക്കൊണ്ടുള്ള ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി സി.ബി.ഐയുടെ അഭിപ്രായമാരാഞ്ഞു. ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജാമ്യം നിഷേധിച്ചുകൊണ്ട് ജനുവരി 10ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാര്‍ദ്ധക്യവും മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. 1990കളില്‍ ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേ മൃഗവകുപ്പ് ട്രഷറിയില്‍ നിന്നും 900 കോടി രൂപയോളം അനധികൃതമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.



from mangalam.com https://ift.tt/2HzDcEG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages