ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപി വിട്ട ബഹ്റൈച്ച് എംപി സാവിത്രിബായ് ഫുലെയും എസ്പി നേതാവും മുൻ എംപിയുമായ രാകേഷ് സച്ചനും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ഇവരും പാർട്ടിയിൽ ചേർന്നത്. പട്ടിക ജാതി-വർഗ നേതാവായിരുന്ന ഫുലെ കഴിഞ്ഞ വർഷം ബി.ആർ.അംബേദ്കറുടെ ചരമ വാർഷിക ദിനത്തിലാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. ഭരണകക്ഷിയായ ബിജെപി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെയുടെ രാജി. ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട് പരമാർശം നടത്തിയ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെതിരെ അവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. തുടർന്നായിരുന്നു പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നെങ്കിലും അവർ പാർലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല. എസ്പി നേതാവായ രാകേഷ് സച്ചൻ രണ്ടു തവണ എംഎൽഎയായിട്ടുണ്ട്. 2009 ൽ ഫത്തേപുരിൽ നിന്ന് പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ ഇവിടെ ബിജെപിയോട് പരാജയപ്പെട്ടു. Content Highlights:Sitting BJP MP Savitribai Phule joins Congress
from mathrubhumi.latestnews.rssfeed https://ift.tt/2NDi29K
via
IFTTT
No comments:
Post a Comment