മൂന്ന് ഏക്കറില്‍ നിറയുന്ന ആഢംബരവിസ്മയം: ജിം, സ്വിമ്മിംഗ് പൂള്‍ എന്നീ അത്യാധുനിക സൗകര്യങ്ങള്‍, പുല്‍വാമ ആക്രമണം ഉള്‍പ്പെടെ അസ്ഹര്‍ 'മെനഞ്ഞ' ജെയ്‌ഷെയുടെ 'മാര്‍ക്കസ് സുബാനള്ളാഹ്'! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

മൂന്ന് ഏക്കറില്‍ നിറയുന്ന ആഢംബരവിസ്മയം: ജിം, സ്വിമ്മിംഗ് പൂള്‍ എന്നീ അത്യാധുനിക സൗകര്യങ്ങള്‍, പുല്‍വാമ ആക്രമണം ഉള്‍പ്പെടെ അസ്ഹര്‍ 'മെനഞ്ഞ' ജെയ്‌ഷെയുടെ 'മാര്‍ക്കസ് സുബാനള്ളാഹ്'!

ശ്രീനഗര്‍: മൂന്ന് ഏക്കറുകളിലായി പടര്‍ന്നു കിടക്കുന്ന ആഢംബര വിസ്മയം, ജിം, സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍., പാക്ക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ബവാല്‍പ്പൂരിലുള്ള മര്‍ക്കസ് സുബാനള്ളാഹ് എന്ന പ്രധാന കേന്ദ്രത്തിന്റെ സവിശേഷതകളാണിവ. 600 ലേറെ ജെയ്‌ഷെ മുഹമ്മദ് സംഘാംഗങ്ങളാണ് മൂന്ന് ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന താവളത്തില്‍ താമസിച്ചു വരുന്നത്.

അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ കെട്ടിടം പണിതുയര്‍ത്താന്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന് മൂന്ന് വര്‍ഷമാണ് വേണ്ടിവന്നത്. ബവാല്‍പ്പൂരിലുള്ള ഈ പ്രധാന കേന്ദ്രമാണ് ജെയ്‌ഷെയില്‍ അംഗങ്ങളാകുന്നവര്‍ക്കുള്ള ആദ്യ പ്രവേശന കവാടം. പിന്നീട് ഇവര്‍ക്ക് ബലാക്കോട്ടിലുള്ള ജെയ്‌ഷെ കേന്ദ്രത്തില്‍ വെച്ച് തീവ്ര പരീശീലനം.

ഈ അത്യാഢംബര കേന്ദ്രത്തിലാണ് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറും സഹോദരനും ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ബന്ധുക്കളും താമസിക്കുന്നതെന്നാണ് വിവരം. പ്രാദേശിക സഹായത്തോടു കൂടിയും സര്‍ക്കാരിന്‍െ് പ്രത്യേക സഹായത്തോടു കൂടിയുമാണ് ജെയ്‌ഷെ ആസ്ഥാനം ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയ്‌ഷെ തലവന്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നായി ധന ശേഖരണം നടത്തിയതായും വിവരമുണ്ട്.

ജെയ്‌ഷെയുടെ അതിപ്രധാനമായ എല്ലാ യോഗങ്ങളും നടക്കുന്നത് ഈ ബവാല്‍പ്പൂരിലുള്ള താവളത്തില്‍ വെച്ചാണ്. എല്ലാ വെള്ളിയാഴ്ചകളലും മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറോ മറ്റ് പ്രധാന നേതാക്കളോ ജിഹാദിനായി യുവജനങ്ങളെ പ്രോത്സാഹപ്പിക്കാന്‍ €ാസുകള്‍ എടുക്കാറുണ്ട്. 2012 ല്‍ പണി തുടങ്ങിയ താവളം 2015 ലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.



from mangalam.com https://ift.tt/2HdlB5w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages