ന്യൂഡൽഹി: ബാലക്കോട്ട് വ്യോമാക്രമണത്തിൽ ആൾനാശം ലക്ഷ്യമായിരുന്നില്ലെന്ന കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയുടെ വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. വ്യോമാക്രമണത്തിൽ വലിയതോതിലുള്ള ആൾനാശം സംഭവിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ ഞങ്ങൾക്ക് അതിന് കഴിയുമെന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറയുന്ന വീഡിയോദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സി.പി.എമ്മും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അലുവാലിയയുടെ വീഡിയോ ട്വീറ്റ് ചെയ്തതോടെ ബാലക്കോട്ട് വ്യോമാക്രമണം സംബന്ധിച്ചുള്ള വിവാദത്തിന് ചൂടുപിടിച്ചു. ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം മോദി പ്രസംഗിച്ചിരുന്നു. എന്നാൽ 300 പേർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നോ? ഏതെങ്കിലും ബി.ജെ.പി. വക്താവോ അമിത് ഷായോ അങ്ങനെ പറഞ്ഞോ? വലിയതോതിലുള്ള ആൾനാശമുണ്ടായില്ല എന്നതാണ് അതിനുകാരണം. വലിയതോതിലുള്ള ആൾനാശമുണ്ടാക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന സന്ദേശം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആൾനാശമുണ്ടാക്കുകയെന്നത് ഞങ്ങളുടെ ലക്ഷ്യമല്ല- അലുവാലിയപറഞ്ഞു. കേന്ദ്രമന്ത്രിയുടെ വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസും സി.പി.എമ്മും വ്യോമാക്രമണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ഒരു ഭീകരവാദിയും കൊല്ലപ്പെട്ടിട്ടില്ലെന്നാണ്അലുവാലിയ പറഞ്ഞതെന്ന് പശ്ചിമബംഗാൾ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഓം പ്രകാശ് മിശ്ര ആരോപിച്ചു. Minister of State in Modis cabinet, SS Ahluwalia is saying @narendramodi or @AmitShah never claimed that our #AirStrikes killed 300+ Terrorists & we didnt want any "Human Casualties". Is the Govt now backtracking from its claims that they took out a Terrorist Camp in Pakistan? pic.twitter.com/nstgsWF6sZ — CPI (M) (@cpimspeak) March 2, 2019 Content Highlights:union minister ahluwalia speaks about air strike and controversy in social media
from mathrubhumi.latestnews.rssfeed https://ift.tt/2Vr2UPw
via
IFTTT
No comments:
Post a Comment