ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റൺവേയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏപ്രിൽ 16 മുതൽ 30 വരെ അടച്ചിടും. ഇതുകാരണം എയർ ഇന്ത്യയുടെ ചില വിമാനങ്ങളുടെ സർവീസുകൾ ഷാർജ വിമാനത്താവളത്തിൽ നിന്നായിരിക്കും പുറപ്പെടുക. ഈ സർവീസുകൾ എത്തുന്നതും ഷാർജയിലായിരിക്കും. ചെന്നൈ (എ.ഐ. 905, 906), വിശാഖപട്ടണം (എ.ഐ. 951, 952), ഹൈദരാബാദ് (എ.ഐ. 951, 952), ബെംഗളൂരു (എ.ഐ. 993, 994), ഗോവ (എ.ഐ. 993, 994) എന്നീ സർവീസുകളാണ് ഷാർജയിലേക്ക് മാറ്റിയത്. റൺവേയുടെ അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിലാണ് ഈ മാറ്റം. എയർ ഇന്ത്യയുടെ മറ്റ് സർവീസുകൾ ദുബായിൽനിന്നുതന്നെ പുറപ്പെടും. മറ്റുപല വിമാനക്കമ്പനികളുടെ സർവീസുകളിലും ഈ ദിവസങ്ങളിൽ മാറ്റമുണ്ട്. ചില സർവീസുകൾ ദുബായ് സൗത്തിലെ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2IYxZss
via
IFTTT
No comments:
Post a Comment