ആഴ്‌സണലിന് ഞെട്ടുന്ന തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ആഴ്‌സണലിന് ഞെട്ടുന്ന തോല്‍വി

പാരിസ്: യൂറോപ്പ ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ പത്തുപേരുമായി കളിച്ച ആഴ്ണലിന് ഞെട്ടുന്ന തോൽവി. ഫ്രഞ്ച് ടീം റെനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഗണ്ണേഴ്സിനെ വീഴ്ത്തിയത്. മൂന്നാം മിനിറ്റിൽ അലക്സ് ഇവോബിയുടെ ഗോളിൽ ആഴ്സണലാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ, സെന്റർ ബാക്ക് സോക്രട്ടിസ് പാപാസ്താതൗപൗലോസ് ചുവപ്പ് കണ്ട് പുറത്തായതോടെ ആഴ്സണൽ പ്രതിരോധത്തിലായി. അടുത്ത മിനിറ്റിൽ സമനില ഗോൾ വഴങ്ങുകയും ചെയ്തു. ബെഞ്ചമിൻ ബൗറിഗ്യൂഡായിരുന്നു സ്കോറർ. അറുപത്തിയഞ്ചാം മിനിറ്റിൽ മോൺറിയൽ ഒരു സമനില ഗോൾ സമ്മാനിച്ചതോടെ റെനെ മുന്നിലെത്തി. എൺപത്തിയെട്ടാം മിനിറ്റിൽ സാർ പട്ടിക തികച്ച് ക്വാർട്ടറിലേയ്ക്കുള്ള യാത്ര ഭദ്രമാക്കി. മറ്റ് മത്സരങ്ങളിൽ ചെൽസി ഡയനാമോ കീവിനെയും (3-0) ഡയനാമോ സെഗ്രബ് (1-0) നപ്പോളി സാൽസ്ബർഗിനെയും (3-0) വലൻസിയ ക്രാസ്നോഡറിനെയും (2-1) വിയ്യറയൽ സെനിത്തിനെയും (3-1) തോൽപിച്ചപ്പോൾ സെവിയ്യയെ സ്ലാവിയ പ്രാഹ സമനിലയിൽ തളച്ചു (2-2). ഹോം ഗ്രൗണ്ടിൽ ചെൽസിക്കുവേണ്ടി പെഡ്രോ, വില്ല്യൻ, ഹഡ്സൺ ഒഡോയ് എന്നിവരാണ് ലക്ഷ്യം കണ്ടത്. റെഡ്ബുൾ സാൽസ്ബർഗിനെതിരേ നപ്പോളിക്കുവേണ്ടി മിലിച്ച്, റൂയിസ്, ഓൻഗ്യുൻ എന്നിവർ ഗോൾ നേടി. Content Highlights:Arsenal Renne Chelsea Europa League


from mathrubhumi.latestnews.rssfeed https://ift.tt/2VMOBVH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages