ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ അറിയാന്‍ അണികളും പാര്‍ട്ടിപ്രവര്‍ത്തകരും ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പുറത്തുവരാന്‍ സാധ്യതയില്ല. ചൊവ്വാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമരൂപം നൽകി എങ്കിലും സ്ഥാനാര്‍ത്ഥികളുടെ വിവരത്തില്‍ കൃത്യത അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.
ഫലത്തില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്ന കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ മാത്രമാണ് ഉറപ്പുണ്ടായിരിക്കുന്നത്. ബാക്കി വന്നിരിക്കുന്ന സകല സ്ഥാനാര്‍ത്ഥികളുടെയും സീറ്റിന്റെയും മറ്റും കാര്യത്തില്‍ പല തവണ ഇളക്കം വന്നിരിക്കുന്ന സാഹചര്യത്തില്‍ അന്തിമ പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് പ്രവര്‍ത്തകരും അണികളും. സിപിഎമ്മും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണവും തുടങ്ങിയിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലെ കൃത്യത വരാത്തത് അണികളെ ക്ഷോഭിപ്പിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ ഇന്ന് നടക്കുന്ന ഹോളിയാഘോഷമാണ് സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ബിജെപി പറയുന്ന ന്യായീകരണം. അതുകൊണ്ടു തന്നെ ഇന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കില്ല. ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നെങ്കിലും നാളെയേ പട്ടി പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ളൂ. ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചർച്ചകൾ കൂടി പൂർത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ യോഗം രാത്രി ഏറെ വൈകിയതിനാല്‍ പട്ടിക പുറത്തുവിടാനായില്ല.
അതേസമയം തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായതായിട്ടാണ് വിവരം. രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള, എംടി രമേശ് എന്നിവര്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായി.
ഏറെ നീണ്ട അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കും. പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ച അൽഫോൻസ് കണ്ണന്താനത്തെ എറണാകുളത്ത് പരിഗണിച്ചപ്പോള്‍. ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും. പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.
കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിനാണ് കോട്ടയം സീറ്റ്. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. മത്സരിച്ചാല്‍ എസ്എന്‍ഡിപിയോഗത്തിന്റെ ഭാരവാഹിത്വം രാജിവെയ്ക്കേണ്ടി വരുമെന്നതാണ് തുഷാറിനെ ചിന്തിപ്പിക്കുന്നത്.
from mangalam.com https://ift.tt/2WdiyhE
via IFTTT
No comments:
Post a Comment