പത്തനംതിട്ട: സൗദി അറേബ്യയില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം കാത്തിരുന്ന വീട്ടുകാര്‍ക്ക് നാട്ടില്‍ കിട്ടിയത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം. സൗദിയില്‍ വച്ചു മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് യുവതിയുടെ ശരീരം വന്നത്. സംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോൾ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകൾക്ക് മനസിലാവുന്നത്.
ആശുപത്രിയിൽ വച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപോയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൗദ്ദി അറേബ്യയിലെ അബേയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. തുടര്‍ന്ന് സൗദിയില്‍ നിന്നും അയച്ച മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തുകയായിരുന്നു.
സൗദി എയർലൈന്‍സ് വിമാനത്തിലായിരുന്നു മൃതദേഹം എത്തിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുകൾ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു. തുറന്ന് നോക്കിയപ്പോഴാണ് റഫീഖിന്റെ മൃതദേഹത്തിന് പകരം ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. ഈ മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ തന്നെ മൃതദേഹം തിരികെ എത്തിക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്റെ കുടുംബവും പൊലീസും പറയുന്നത്.
മാറിപ്പോയ മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു. ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സൗദിയില്‍ നിന്നും തന്നെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാന്‍ നീക്കമുണ്ടായത് തന്നെ.
from mangalam.com https://ift.tt/2TQzqOs
via IFTTT
No comments:
Post a Comment