ലോക്സഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആളെ വേണം...!! മുതിര്‍ന്നവരുടെ ലക്ഷ്യം നിയമസഭ, മറ്റുള്ളവര്‍ക്ക് ബിജെപി ഇഫക്ടില്‍ പേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ലോക്സഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആളെ വേണം...!! മുതിര്‍ന്നവരുടെ ലക്ഷ്യം നിയമസഭ, മറ്റുള്ളവര്‍ക്ക് ബിജെപി ഇഫക്ടില്‍ പേടി

ദില്ലി: മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം നോട്ടം വര്‍ഷാവസാനം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. മറ്റുള്ളവര്‍ക്ക് ബിജെപി ഇഫക്ടില്‍ തോറ്റു പോകുമോയെന്ന് ഭയം. ഇതിനെല്ലാം അപ്പുറത്ത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും. ഹരിയാനയില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ആളെ കിട്ടാതെ കോണ്‍​‍ഗ്രസ് നെട്ടോട്ടത്തില്‍. മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാട് പല മുതിര്‍ന്ന നേതാക്കളും അറിയിച്ചിരിക്കുകയാണ്.

മത്സരിക്കാനില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുമാണ് കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നവീന്‍ ജിന്‍ഡാല്‍, കുല്‍ദീപ് ശര്‍മ്മ, കുമാരി ശെല്‍ജ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചു. അതേസമയം ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ സിസ്ര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്.

കോണ്‍ഗ്രസിന് ശക്തമായ ​മേല്‍ക്കൈ ഉണ്ടായിരുന്ന ജിന്ദ് ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്തത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഈ പരാജയം പല മുതിര്‍ന്ന നേതാക്കളുടെയും ആത്മവിശ്വാസം തകര്‍ത്തെന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഇത് ഇവരെ പിന്നോട്ട് വലിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പുറമോ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നവും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ കുല്‍ദീപ് ബിഷ്‌ണോയി കോഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം ബഹിഷ്‌കരിച്ചിരുന്നു. പാര്‍ട്ടിയില്‍ പ്രധാനചുമതലകളൊന്നും കിട്ടാത്തതില്‍ ഇദ്ദേഹം കടുത്ത പ്രതിഷേധത്തിലാണ്. ഭൂപീന്ദര്‍ സിങ് ഹൂഡയെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കാകട്ടെ ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് നോട്ടം. അതേസമയം തന്നെ മകന്‍ ദീപേന്ദര്‍ സിങ് ഹൂഡയെ രോഹ്താകില്‍ നിന്ന് നാലാം തവണയും ലോക്‌സഭയില്‍ എത്തിക്കാന്‍ ശ്രമവും നടത്തുന്നുണ്ട്.



from mangalam.com https://ift.tt/2CulQpi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages