ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിന്ദുക്കൾ പശുവിന്റെ മൂത്രം കുടിക്കുന്നവരാണെന്ന് വിവാദ പ്രസ്താവന നടത്തിയ പാക് മന്ത്രിക്ക് പണിപോയി. പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിലെ വാര്‍ത്താവിനിമയ മന്ത്രിയായ ഫയാസുൽ ഹസ്സൻ ചോഹാന് മന്ത്രിസ്ഥാനം നഷ്ടമായത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിക്കാരനാണ് പുറത്തായ ഹസ്സന്‍ ചോഹാന്‍. പാകിസ്താനിലെ ഭരണകക്ഷികൂടിയാണ് തെഹ്രീക്.
ഇന്ത്യയിലെ പശുവിനെ ആരാധിക്കുന്ന വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ പരിഹാസം പക്ഷേ രാജ്യതാല്‍പ്പര്യത്തിന് എതിരായി ചൂണ്ടിക്കാണിക്കപ്പെടുക ആയിരുന്നു. ഗോമൂത്രവും ചാണകവും വിശുദ്ധമായി കരുതുന്നവരെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി പരിഹാസമുതിർത്തത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തെ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദാർ വിളിച്ചു വരുത്തുകയും മന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പരിഹാസം പാക് ഹിന്ദുക്കള്‍ക്കു കൂടി എതിരായി വിലയിരുത്തപ്പെട്ടു. മറ്റൊരാളുടെ മതവിശ്വാസം ഒരു തരത്തിലുമുള്ള ചർച്ചകൾക്കും വ്യാഖ്യാനങ്ങൾക്കും കാരണമാകരുതെന്നാണ് തെഹ്രികിന്റെ നിലപാട് എന്നും സഹിഷ്ണുതയിലാണ് പാകിസ്താനെ നിർമിച്ചെടുത്തിരിക്കുന്നതെന്നും പാര്‍ട്ടി പിന്നീട് ട്വീറ്റ് ചെയ്തു.
പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക് ബന്ധം സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നില മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് മന്ത്രിയുടെ വിവാദ പ്രസ്ഥാവന ഉണ്ടായിരിക്കുന്നത്. നയതന്ത്രതലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങൾ പാകിസ്താൻ നടത്തുന്നതിനിടെ വന്ന ചോഹാന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.
from mangalam.com https://ift.tt/2Ex9MUs
via IFTTT
No comments:
Post a Comment