കൊച്ചി: ഹര്‍ത്താന്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്ന് ഹൈക്കോടതി. കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന്റെ പേരില്‍ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ആരും ഹര്‍ത്താന്‍ നടത്തിയെന്നതല്ല പ്രധാനം. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ മറ്റുള്ളവരും പങ്കെടുക്കണമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. എന്തു പ്രകോപനം ഉണ്ടായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി പരാമര്‍ശിച്ചു.
അതിനിടെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലം എന്തുകൊണ്ട് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചില്‍ എത്തിയില്ലെന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതാണെന്നും എന്തുകൊണ്ടാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചില്‍ എത്താതിരുന്നതെന്ന് അറിയില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
ഡീന്‍ കുര്യാക്കോസിന് കോടതി ഉത്തരവിനെ കുറിച്ച് അറിവില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കാനാവുമെന്നും കോടതി ആരാഞ്ഞു. ഡീന്‍ കുര്യാക്കോസ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നുവെങ്കിലും സത്യവാങ്മൂലം ചീഫ് ജസ്റ്റീസിനു മുമ്പാകെ എത്തിയിരുന്നില്ല.
എന്നാല്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിതൃത്വമില്ലാത്തതാണോയെന്ന വിമര്‍ശനവും സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യു.ഡി.എഫിന്റെ ഹര്‍ത്താലിനെ കുറിച്ച പറഞ്ഞിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. മാധ്യമങ്ങളിലും യു.ഡി.എഫ് ഹര്‍ത്താല്‍ എന്നു തന്നെയാണ് വാര്‍ത്ത വന്നിരുന്നതെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഉത്തരവാദിത്തമുള്ള സംഘടനാ നേതാവ് കോടതി ഉത്തരവ് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, യു.ഡി.എഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി വാദം കേട്ടു. താന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നു അദ്ദേഹം അറിയിച്ചു.
from mangalam.com https://ift.tt/2TowV69
via IFTTT
No comments:
Post a Comment