അന്ന് ലോകത്തിന്റെ ഒന്നാകെ ദയ പിടിച്ചുപറ്റിയപ്പോള്‍ ആരും ചിന്തിച്ചില്ല ഇന്ന് വെറുപ്പ് ചോദിച്ച് വാങ്ങുമെന്ന്, ഇത് കൊടും ക്രൂരതയുടെ കഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

അന്ന് ലോകത്തിന്റെ ഒന്നാകെ ദയ പിടിച്ചുപറ്റിയപ്പോള്‍ ആരും ചിന്തിച്ചില്ല ഇന്ന് വെറുപ്പ് ചോദിച്ച് വാങ്ങുമെന്ന്, ഇത് കൊടും ക്രൂരതയുടെ കഥ

'ഗേള്‍ ഇന്‍ ദി ക്ലോസറ്റ്' എന്നായിരുന്നു ഒരു കാലത്ത് ലോറന്‍ ആഷ്ലികാവനോഗിനെ ലോകം വിളിച്ചിരുന്നത്. രണ്ടു വയസു മുതല്‍ പത്തുവയസുവരെ ഇവള്‍ അനുഭവിച്ചത് കൊടും പീഡനങ്ങളായിരുന്നു. അമ്മയും രണ്ടാനച്ഛനും വീട്ടിലെ ശുചിമുറിയില്‍ അടച്ചിട്ടാണ് ലോറനെ പീഡിപ്പിച്ചത്. പീഡനം മാത്രമായിരുന്നില്ല പട്ടിണിക്കിടാനും ലൈംഗികമായി ഉപദ്രവിക്കുവാനും ഇവര്‍ മടിച്ചിരുന്നില്ല.

2001-ല്‍ അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ പൊലീസ് രക്ഷിക്കുന്നത്. വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ അവളുടെ ഭാരം വെറും 25 കിലോ മാത്രമായിരുന്നു. തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചവരെ നോക്കി അവള്‍ ചിരിക്കുന്ന ചിത്രം പ്രസിദ്ധമായിരുന്നു. ലോകത്തിന്റെ കാരുണ്യം നേടി പ്രശസ്തിയിലേക്ക് അവള്‍ എത്തുകയായിരുന്നു.

എന്നാല്‍ ഇന്ന് അവള്‍ക്ക് മറ്റൊരു മുഖമാണ്. ഒരു കുറ്റവാളിയുടെ, എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് അവള്‍ തന്റെ കുറ്റകൃത്യങ്ങളിലൂടെ. പതിനാലുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനാണ് ലോറന്‍ ശിക്ഷിക്കപ്പെടുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ടുമാസത്തോളം ഇവര്‍ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയാക്കിയത്. സമാനസാഹചര്യത്തിലൂടെ കടന്നുവന്ന ലോറന് ഇങ്ങനെ ചെയ്യാന്‍ എങ്ങനെ കഴിഞ്ഞുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. അറുപതുവര്‍ഷത്തെ തടവിനാണ് ലോറനെ കോടതി ശിക്ഷിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2Tge9gW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages