മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദ കൊച്ചാറിന്റേയും വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂത്തിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇവരുടെ മുംബൈയിലെയും മറ്റിടങ്ങളിലെയും അഞ്ച് ഓഫീസുകളിലും വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നുണ്ട്.
ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും വേണുഗോപാലും വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞമാസം കള്ളപ്പണം വെളിപ്പെിക്കല്‍ തടയുന്ന നിയമപ്രകാരം കേസെടുത്തിരുന്നു. സി.ബി.ഐ കേസെടുത്തതിനു പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെയും നടപടി. വീഡിയോകോണിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നും വഴിവിട്ട് 1,875 കോടി രൂപ വായ്പ അനുവദിച്ചതാണ് കേസിനു കാരണം.
വേണുഗോപാലിന്റെ സുപ്രീം എനര്‍ജി, ദീപക് കൊച്ചാറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സ് എന്നീ കമ്പനികള്‍ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. 2009 മേയ് ഒന്നിന് ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ആയി ചുമതലയേറ്റതിനു ശേഷം വേണഗോപാല്‍ ദൂത്ത് സുപ്രീം പവര്‍ വഴി ദീപക് കൊച്ചാറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സില്‍ നിക്ഷേപം നടത്തിയെന്നും ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നും വന്‍തുക വായ്പ അനുവദിച്ചതിന്റെ പ്രത്യുപകാരമായിരുന്നു ഇതെന്നും സി.ബി.ഐ പറയുന്നു.
from mangalam.com https://ift.tt/2VylKo1
via IFTTT
No comments:
Post a Comment