ന്യൂഡല്‍ഹി: പശ്ചിമ എയര്‍ കമാന്‍ഡിന്റെ തലപ്പത്ത് വീണ്ടും മലയാളി എത്തുന്നു. കാര്‍ഗില്‍ യുദ്ധ പോരാളിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെയാണ് പുതിയ കമാന്‍ഡിങ്ങ് ചീഫ് ആയി നിയമിച്ചിരിക്കുന്നത്.
വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖല ഉള്‍പ്പെടുന്നതാണ് പശ്ചിമ എയര്‍കമാന്‍ഡ്. നിലവില്‍ കിഴക്കന്‍ എയര്‍ കമാന്‍ഡിന്റെ മേധാവിയാണ് രഘുനാഥ് നമ്പ്യാര്‍. ഇന്ത്യന്‍ വ്യോമസേനയുടെ ആകെയുള്ള ബേസ് സ്റ്റേഷനുകളില്‍ നാല്‍പ്പത് ശതമാനവും പശ്ചിമ എയര്‍ കമാന്‍ഡിന് കീഴിലാണ്.
കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ് രഘുനാഥ് നമ്പ്യാര്‍. മലയാളി തന്നെയായ പശ്ചിമ വ്യോമ കമാന്‍ഡ് മേധാവിയായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ വിരമിക്കുന്നതിന്റെ ഭാഗമായാണ് രഘുനാഥിന് സ്ഥാനക്കയറ്റമുണ്ടായിരിക്കുന്നത്.
കാര്‍ഗില്‍ യുദ്ധക്കാലത്ത് പാക്കിസ്ഥാന്‍രെ അഞ്ചോളം പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്ത സംഭവത്തോടെയാണ് രഘുനാഥ് നമ്പ്യാര്‍ ഇന്ത്യന്‍ വ്യോമസേനയിലെ ഹീറോ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനം ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ പറപ്പിച്ചതിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലാണ്.
മൊത്തം 5,100 മണിക്കൂറോളം യുദ്ധവിമാനങ്ങള്‍ പറത്തിയ പരിചയമുള്ള എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ അതില്‍ 2,300 മണിക്കൂറും മിറാഷ് 2000 യുദ്ധവിമാനങ്ങളിലാണ് ചിലവിട്ടത്. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ടസേവാ മെഡല്‍ വ്യോമസേന മെഡലുകള്‍ എ്ന്നിവ അടക്കം നിരവധി അംഗീകരങ്ങളും ലഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2EEfzci
via IFTTT
No comments:
Post a Comment