ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടു: സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടു: സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്ന വെളിപ്പെടുത്തലുമായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി ഫോണില്‍ ഏറെനേരം സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവരങ്ങള്‍ കൈമാറുന്നതിനും സംഘര്‍ഷം വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഒരു നടപടിയും ഉണ്ടാകാതിരിക്കാന്‍ ഇരുകൂട്ടരേയും പ്രോത്സാഹിപ്പിച്ചുവെന്നും പോംപെയോ പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ താന്‍ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് വിയറ്റ്‌നാമിലെ ഹനോയില്‍ നിന്നും വാഷിംഗ്ടണിലേക്ക് പുറപ്പെടവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പോംപെയോ.

ഇന്ത്യയിലെയും പാകിസ്താനിലേയും നേതാക്കളുമായി നല്ലരീതിയില്‍ താന്‍ ആശയവിനിമയം നടത്തിയിരുന്നു. സംഘര്‍ഷം ഇല്ലാതാക്കാന്‍ കഴിയുമെന്ന് പൂര്‍ണ്ണവിശ്വാസം തനിക്കുണ്ടായിരുന്നു. തുടക്കം മുതല്‍ ഈ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനായി താന്‍ കഠിനമായി അധ്വാനിച്ചുവെന്നും പോം,പെയോ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ലെന്ന് പോംപെയോ അറിയിച്ചു.

ഇന്നലെ ഹനോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാകുന്നതിന്റെ സൂചന നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ശുഭവാര്‍ത്ത വരുമെന്ന് പ്രതീക്ഷിക്കാമെന്നും സംഘര്‍ഷം അവസാനിക്കാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിങ് കമാന്‍ഡന്റ് അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാനുള്ള സന്നദ്ധത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചതും.

അഭിനന്ദന്റെ മോചനത്തിന് അമേരിക്ക നടത്തിയത് ഏതുവിധത്തിലുള്ള ഇടപെടലുകളാണെന്ന കാര്യമാണ് ഇനി പുറത്തുവരാനുള്ളത്. പുല്‍വാമ ആക്രമണത്തിന് ബാലാകോട്ടില്‍ ഇന്ത്യ മറുപടി നല്‍കിയതിനു തൊട്ടുപിന്നാലെ മൈക്ക് പോംപെയോ ഇരുരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്നും പാകിസ്താന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ അര്‍ത്ഥവത്തായ നടപടി സ്വീകരിക്കണമെന്നും പോപെയോ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2EDkYjZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages