കുെവെത്ത് സിറ്റി: മനുഷ്യക്കടത്തിന്റെ പേരില്‍ മലയാളിയും കൂട്ടാളിയായ യുവതിയും പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ എഡിസണ്‍ ജോര്‍ജ് ഫെര്‍ണാണ്ടസും തമിഴ്‌നാട് സ്വദേശിനി സെലിന്‍ മേരി റോബിന്‍സനുമാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. ഇവരെ നാടുകടത്താന്‍ നടപടി തുടങ്ങി. ഹവല്ലി കേന്ദ്രീകരിച്ച് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ഇവര്‍ ഹോം കെയര്‍ ഓഫീസ് നടത്തുകയായിരുന്നു.
ഇവര്‍ മുഖാന്തിരം എത്തിയ തമിഴ്‌നാട് സ്വദേശിനി, നാട്ടില്‍ പോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞ ആഴ്ചയില്‍ എംബസിയെ സമീപിച്ചിരുന്നു. സ്തനാര്‍ബുദം ബാധിച്ച യുവതിയുടെ പാസ്‌പോര്‍ട്ട് നല്‍കാന്‍ എഡിസനോട് എംബസി നിര്‍ദേശിച്ചു. എന്നാല്‍, ഇഖാമ റദ്ദാക്കിത്തരാമെന്നു പറഞ്ഞ് എംബസിയില്‍ വച്ച് അവരുടെ സിവില്‍ ഐഡി വാങ്ങിയ ശേഷം എഡിസണ്‍ മുങ്ങി. തുടര്‍ന്നായിരുന്നു ഇരുവരെയും പിടികൂടിയത്. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള നഴ്‌സുമാരും വീട്ടു ജോലിക്കാരുമാണ് കെണിയില്‍പ്പെട്ടിരുന്നത്.
എണ്‍പതില്‍പ്പരം പേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ നിയമപ്രകാരമല്ലാതെ കുെവെത്തില്‍ എത്തിച്ച രേഖകള്‍ ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണവിഭാഗം പിടികൂടുമ്പോള്‍ മലയാളികള്‍ അടക്കമുള്ള ആറു പേരുമുണ്ടായിരുന്നു. പത്ത് പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു. ഇവര്‍ക്കു െലെസന്‍സോ, ഓഫീസോ ഇല്ല. ഇവരുടെ പക്കല്‍ അല്‍ നൂര്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് എന്ന പേരീലുള്ള നൂറു കണക്കിന് വിസിറ്റിംഗ് കാര്‍ഡുകളുണ്ടായിരുന്നു.
ആരോഗ്യരംഗത്ത് യാതൊരു പരിചയവും ഇല്ലെങ്കിലും വീട്ടുജോലിക്ക് വരുന്നവരെ നഴ്‌സിന്റെ വേഷത്തില്‍ വീടുകളില്‍ വയോധികരെ പരിചരിക്കാന്‍ അയയ്ക്കാറുണ്ടെന്ന് ചേദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളെ െലെംഗികമായി ചൂഷണം ചെയ്തുവെന്നതടക്കം നിരവധി പരാതികള്‍ മുന്‍പ് എംബസിയില്‍ ലഭിച്ചിരുന്നു. ആര്‍ഭാടജീവിതമാണ് എഡിസണ്‍ നയിച്ചിരുന്നത്. സെലിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിലായിരുന്നു താല്‍പ്പര്യമെന്ന് ഇവരുടെ പീഡനത്തിന് ഇരയായവര്‍ പറയുന്നു. ഇരുവരും ഒന്നിച്ചായിരുന്നു താമസം.
രണ്ടു മുതല്‍ നാലു ലക്ഷം രൂപ വരെ വാങ്ങി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മലയാളികള്‍ ഉള്‍പ്പെടെ ആറു പേരെ നഴ്‌സിന്റെ ജോലി വാഗ്ദാനം നല്‍കി കൊണ്ടു വന്നിരുന്നു. എന്നാല്‍, ഹോം കെയര്‍ എന്ന പേരില്‍ സ്വദേശി വീടുകളിലേക്ക് ഇവരെ അയയ്ക്കുകയായിരുന്നു. കുെവെത്തി വീടുകളില്‍ നിന്ന് 800 ദിനാര്‍ വരെ മാസം കിട്ടിയിരുന്നെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് 150-ദിനാറയായിരുന്നു നല്‍കുന്നത്. അതും നല്‍കാത്ത സാഹചര്യത്തില്‍, എംബസി ഇടപെട്ട് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റിലും വിവിധ പോലീസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസുണ്ട്.
from mangalam.com https://ift.tt/2TzEIgE
via IFTTT
No comments:
Post a Comment