തൃപ്പൂണിത്തുറ: എരൂരില്‍ റിട്ട. അധ്യാപികയെ വീട്ടില്‍ക്കയറി തലയ്ക്കടിച്ചുവീഴ്ത്തി, ആറര പവന്‍ കവര്‍ന്ന കമിതാക്കള്‍ അറസ്റ്റില്‍. കാഞ്ഞിരമറ്റം ചാലക്കപ്പാറ മന്ത്രപ്പറമ്പില്‍ വീട്ടില്‍ അബിന്‍സ് (36), തമ്മനം സ്വദേശി മഞ്ജുഷ (30) എന്നിവരാണു പിടിയിലായത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബിന്‍സും രണ്ടു കുട്ടികളുള്ള മഞ്ജുഷയും കമിതാക്കളാണെന്നു പോലീസ് പറഞ്ഞു.
ഗള്‍ഫില്‍ ഓഫീസ് ബോയ് ആയിരുന്ന അബിന്‍സ് രണ്ടുമാസം മുമ്പാണു നാട്ടില്‍ വന്നത്. ഇയാളുടെ സുഹൃത്തിന്റെ ഭാര്യയാണു മഞ്ജുഷ. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. അബിന്‍സ് നാട്ടിലെത്തിയ ശേഷം ഇരുവരും മക്കളെയും കുടുംബത്തെയും വിട്ട് ഒരുമിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ 22-ന് ഉച്ചകഴിഞ്ഞ് 12.30-ന് എരൂര്‍ ലേബര്‍ കോര്‍ണര്‍-വടക്കേ െവെമീതി റോഡില്‍ കൊച്ചുപുരയ്ക്കല്‍ പരേതനായ രാമന്റെ ഭാര്യ റിട്ട. അധ്യാപിക രഘുപതി(78)യെ ആക്രമിച്ചാണ് അബിന്‍സ് സ്വര്‍ണം കവര്‍ന്നത്.
സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. കവര്‍ച്ച നടന്ന വീടിനു സമീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
കവര്‍ച്ച നടക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അബിന്‍സ് ബൈക്കില്‍ രഘുപതിയുടെ വീടിനു മുന്നിലൂടെ വരുമ്പോള്‍ ബൈക്കിന്റെ ചെയിന്‍ തെറ്റിയെന്നും കൈ തുടക്കാന്‍ തുണി ഉണ്ടോയെന്നും ചോദിച്ച് ഈ വീട്ടില്‍ കയറി.രഘുപതി തുണി നല്‍കി . കുടിക്കുവാന്‍ വെള്ളവും നല്‍കി. വീട്ടിലെ കാര്യങ്ങളെല്ലാം ആ സമയത്ത് രഘുപതിയോട് ചോദിച്ച് മനസ്സിലാക്കി. വയോധികയെ ആക്രമിച്ചു കവര്‍ച്ച നടത്താന്‍ കാമുകനു െധെര്യം പകര്‍ന്നതു മഞ്ജുഷ. കവര്‍ച്ച നടത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് പ്രതി അബിന്‍സ് െബെക്കില്‍ രഘുപതിയുടെ വീടിനു മുന്നിലൂടെ സഞ്ചരിച്ചു.
ബൈക്ക് ചെയിന്‍ തെറ്റിയെന്നു പറഞ്ഞ്, കൈ തുടയ്ക്കാന്‍ തുണി ആവശ്യപ്പെട്ട് ഈ വീട്ടില്‍ കയറി. രഘുപതി തുണിയും കുടിക്കാന്‍ വെള്ളവും നല്‍കി. ഇതിനിടെ വീട്ടിലെ കാര്യങ്ങളെല്ലാം അബിന്‍സ് ചോദിച്ചറിഞ്ഞു. പകല്‍ വയോധിക തനിച്ചാണെന്നു മനസിലാക്കി. കവര്‍ച്ചയ്ക്ക് രണ്ടുദിവസം മുമ്പും പ്രതികള്‍ ഇതേ വീട്ടില്‍ വന്നിരുന്നു. പക്ഷേ അന്നു സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ പദ്ധതി പാളി.
കഴിഞ്ഞ 22-നു രാവിലെ 11-ന് എത്തിയെങ്കിലും കവര്‍ച്ചയ്ക്കുള്ള മാനസികാവസ്ഥയിലല്ലെന്ന് അബിന്‍സ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും മടങ്ങിപ്പോയി. എരൂര്‍ ആനപ്പറമ്പിനു സമീപം എത്തിയപ്പോള്‍ മഞ്ജുഷ െധെര്യം നല്‍കി.
സമീപത്തെ കടയില്‍നിന്നു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചശേഷം വീണ്ടും വന്ന് കവര്‍ച്ച നടത്തി. ടി.വിയുടെ സെറ്റ് അപ് ബോക്‌സ് ശരിയാക്കാന്‍ എന്ന വ്യാജേനയാണ് അബിന്‍സ് വീട്ടില്‍ കയറിയത്. ഈ സമയം മഞ്ജുഷ വീടിനു വെളിയില്‍ കാവല്‍നിന്നു. എരൂരിലെ ആക്രിക്കടയില്‍നിന്നു വാങ്ങിയ കമ്പിവടി ഉപയോഗിച്ചാണ് രഘുപതിയെ തലയ്ക്കടിച്ചു വീഴ്ത്തിയത്.
തുടര്‍ന്ന് ആഭരണങ്ങള്‍ ഊരിയെടുത്തു. ഇവ എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ പണയംവച്ച് ഇരുവരും ഗുരുവായൂരിലെത്തി നാലുദിവസം ലോഡ്ജില്‍ ഒളിച്ചുതാമസിച്ചു. അന്വേഷണം മന്ദഗതിയിലായെന്നു തോന്നിയപ്പോള്‍ എറണാകുളത്ത് തിരിച്ചെത്തി. പ്രതികളെ എരൂരിലെ വീട്ടില്‍ കൊണ്ടുവന്നു തെളിവെടുത്തു. അബിന്‍സിനെ രഘുപതി തിരിച്ചറിഞ്ഞു. കവര്‍ച്ചാസമയത്ത് വീടിനു പുറത്ത് മൊെബെല്‍ ഫോണില്‍ സംസാരിച്ചുനിന്ന മഞ്ജുഷയെ അയല്‍വാസികളും തിരിച്ചറിഞ്ഞു. ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും.
from mangalam.com https://ift.tt/2IYBqza
via IFTTT
No comments:
Post a Comment