നെയ്‌റോബി വിമാനാപകടം: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ചൈന ഒഴിവാക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

നെയ്‌റോബി വിമാനാപകടം: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ചൈന ഒഴിവാക്കുന്നു

ഷാങ്ഹായ്: നെയ്റോബി വിമാനാപകടത്തെ തുടർന്ന് ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങൾ ചൈന ഒഴിവാക്കുന്നു. ചൈനയിലെ എയർലൈൻസ് കമ്പനികളോട് ഈ വിമാനങ്ങൾ സർവീസ് നടത്താൻ ഉപയോഗിക്കരുതെന്നാണ് ചൈനീസ് ഏവിയേഷൻ റെഗുലേറ്റർ നിർദ്ദേശിച്ചിരിക്കുന്നത്. നെയ്റോബിയയിൽ ഏത്യോപ്യൻ വിമാനക്കമ്പനിയുടെ ബോയിങ്ങിന്റെ 737 മാക്സ് എട്ട് വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചിരുന്നു. 2017 ൽ പുറത്തിറക്കിയ ഈമോഡലിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ വർഷം ഒക്ടോബർ 29 ന് ഇന്ത്യനീഷ്യയിലെ ലയൺ എയർവേസിന്റെ ബോയിങ് 737 മാക്സ് വിമാനം തകർന്നു വീണതാണ് ആദ്യത്തെ സംഭവം. അന്നത്തെ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചിരുന്നു. ജക്കാർത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 13 മിനിറ്റുകൾക്കുള്ളിലാണ് ബോയിങ് വിമാനം തകർന്നുവീണത്. നെയ്റോബി വിമാനാപകടവും പറന്നുയർന്ന് മിനിറ്റുകൾക്കകകമായിരുന്നു സംഭവിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങൾ ഒഴിവാക്കണമെന്ന് ചൈനയിലെ സിവിൽ ഏവിയേഷൻ അധികൃതർ നിർദ്ദേശം നൽകിയത്. വിമാനങ്ങൾ തുടർന്നും ഉപയോഗിക്കാനാണ് തീരുമാനമെങ്കിൽ ബോയിങ്ങിൽ നിന്നും, യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നും വിമാനത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പ് വാങ്ങേണ്ടതുണ്ടെന്നും ചൈന സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻനിർദ്ദേശം നൽകി. ചൈനയിലെ എയർലൈൻ കമ്പനികളിൽ ആകെ 96ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉണ്ട്. അതേസമയം ചൈനയിലെ നടപടികളെക്കുറിച്ച് പ്രതികരിക്കാൻ ബോയിങ് അധികൃതരോ യുഎസ് അധികൃതരോ തയ്യാറായിട്ടില്ല. അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ബോയിങ്ങിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇന്ത്യയിൽ സ്പൈസ് ജെറ്റ്, ജെറ്റ് എയർവേസ് എന്നീ എയർലൈൻ കമ്പനികൾ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവരിൽ നിന്നും ഡിജിസിഎ വിവരങ്ങൾ തേടിയിട്ടുണ്ട്. Content Highlights:China`s aviation regulator ordered airlines to suspend their Boeing 737 MAX aircraft operations


from mathrubhumi.latestnews.rssfeed https://ift.tt/2SYdkV0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages