മോദി ഇത്തവണയും വാരാണസിയില്‍; ബി.ജെ.പി സ്ഥാനാർഥികൾക്ക് 70 വയസ് പ്രായപരിധി നിർബന്ധമാക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

മോദി ഇത്തവണയും വാരാണസിയില്‍; ബി.ജെ.പി സ്ഥാനാർഥികൾക്ക് 70 വയസ് പ്രായപരിധി നിർബന്ധമാക്കില്ല

ന്യൂഡൽഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ജനവിധി തേടും. മോദി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ് പിന്നീട് തീരുമാനിക്കും. വെള്ളിയാഴ്ച ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മത്സരിച്ച മോദി മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. ഇവിടെ മത്സരിച്ച കോൺഗ്രസ് നേതാവ് അജയ് റായിക്ക് 75000 ൽ താഴെ വോട്ടുകൾ മാത്രമേ നേടാനായുള്ളു. സ്ഥാനാർത്ഥികൾക്കുള്ള പ്രയാപരിധി ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായി. വിജയ സാധ്യത മാത്രമായിരിക്കും സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള മാനദണ്ഡം. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളിൽ 75 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും പരിഗണിക്കാനും ബി.ജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമായി. 2014 ലോക്സഭാ വിജയത്തിന് ശേഷം 75 ന് മുകളിൽ പ്രായമുള്ളവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്നും 70 കഴിഞ്ഞവരെ സ്ഥാനാർത്ഥിയാക്കരുതെന്നും ബി.ജെ.പി തീരുമാനമെടുത്തിരുന്നു. എന്നാൽ ബി.ജെ.പിയുടെ ജനകീയ മുഖങ്ങളിൽ പലരും 70 പിന്നിട്ടതോടെയും നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ തീരുമാനം ബി.ജെ.പി പുന:പരിശോധിക്കുകയായിരുന്നു. സംസ്ഥാനങ്ങളിലെ മുന്നണികൾ വിപുലപ്പെടുത്താനും ബി.ജെ.പി നീക്കമാരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014ൽ 16 സഖ്യകക്ഷികൾ ഉണ്ടായിരുന്നത് 29ആയി വർദ്ധിപ്പിക്കാനാണ് പാർട്ടി നീക്കം. പല രാജ്യസഭാ എം.പി മാർക്കും അവരുടെ വിജയസാധ്യത പരിഗണിച്ച് ലോക്സഭാ സീറ്റ് നൽകാനും നീക്കമുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. content highlights: Narendra Modi,Varanasi,Uttar Pradesh, BJP,Lok Sabha Polls


from mathrubhumi.latestnews.rssfeed https://ift.tt/2VQb8kv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages