ന്യൂഡൽഹി: പി എൻ ബി തട്ടിപ്പ് കേസ് പ്രതിയുംവജ്രവ്യാപാരിയുമായ മെഹുൽ ചോക്സിഅമേരിക്കയിലും വൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. പ്രകൃതിദത്ത വജ്രമെന്ന പേരിൽ കൃത്രിമ വജ്രം വിറ്റാണ് തട്ടിപ്പ് നടത്തിയത്. മെഹുൽ ചോക്സിയുടെഅമേരിക്കയിലെ വജ്രവ്യാപാര സ്ഥാപനമായ സാമുവേൽ ജുവലേഴ്സിലാണ് വൻതട്ടിപ്പ് നടത്തിയിരിക്കുന്നത്. ചോക്സിയുടെ നിയന്ത്രണത്തിലുള്ള ബ്രിട്ടനിലെ ബി വി ഐ എന്ന സ്ഥാപനത്തിൽ നിന്നുംകൃത്രിമവജ്രങ്ങൾ തയാറാക്കിയാണ് തട്ടിപ്പ്നടത്തിയിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ മുഖ്യ സൂത്രധാരനും, നീരവ് മോഡിയുടെ അടുത്ത ബന്ധുവുമാണ് മെഹുൽ ചോക്സി. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിൽ ഒന്നായിരുന്നു പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത്. Content Highlights:Mehul Choksi,lab-grown diamonds,natural stones, US probe
from mathrubhumi.latestnews.rssfeed https://ift.tt/2Trntil
via
IFTTT
No comments:
Post a Comment