കൈപ്പറ്റാതെ ഫോണിലൂടെ കടമായി ലോട്ടറിയെടുത്തയാള്‍ക്ക് ഒന്നാം സമ്മാനമായ 60 ലക്ഷം അടിച്ചു. ടിക്കറ്റ് നമ്പര്‍ പൂര്‍ണമായി പറഞ്ഞു കൊടുക്കാതിരുന്നിട്ടും ടിക്കറ്റ് കൈമാറി പാമ്പാടി കൂടാരംകുന്ന് രാമസ്വാമി(84) മാതൃകയായി. ടിക്കറ്റ് വാങ്ങിയ വകയില്‍ തനിക്ക് ആറായിരത്തില്‍ അധികം പണം നല്‍കാനുള്ളയാള്‍ക്കാണ് രാമസ്വാമി ടിക്കറ്റ് നല്‍കിയത്.
കേരള സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് രാമസ്വാമിയുടെ ഭാഗ്യലക്ഷ്മി ലോട്ടറി സ്റ്റാളില്‍ നിന്നും വിറ്റുപോയ ലോട്ടറിടിക്കറ്റിന് ലഭിച്ചത്. എന്‍എക്‌സ് 366446 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. സമ്മാനത്തിന് അര്‍ഹനായ വ്യക്തി രാവിലെ രാമസ്വാമിയെ ഫോണില്‍ വിളിച്ച് 12 ടിക്കറ്റുകള്‍ മാറ്റി വയ്ക്കാന്‍ പറഞ്ഞു. ടിക്കറ്റ് ഇയാള്‍ കൈപ്പറ്റിയിരുന്നില്ല. ടിക്കറ്റ് മാറ്റിവെച്ചതിന് ശേഷം അവസാന നാല് അക്കങ്ങള്‍ ഫോണിലൂടെ കൈമാറുകയായിരുന്നെന്ന് രാമസ്വാമി പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റുകളില്‍ ഒന്നിനാണ് 60 ലക്ഷം ഒന്നാംസമ്മാനം അടിച്ചത്. സമ്മാനമടിച്ചെന്ന് വൈകിട്ട് അറിഞ്ഞിട്ടും യാതൊരു ഭാവവ്യത്യാസവും കൂടാതെ രാമസ്വാമി ടിക്കറ്റുകള്‍ കൈമാറി.
വിവിധ നാടുകളിലായി കൂലിപ്പണികളെടുത്ത് ഉപജീവനം നടത്തിയിരുന്ന രാമസ്വാമി ശാരീരികമായ അസ്വസ്ഥതകള്‍ മൂലമാണു 4 വര്‍ഷത്തോളമായി വീടിനു സമീപത്തായി പാമ്പാടി മുതിയാര്‍കോട് റോഡരികില്‍ ഓല ഷെഡ് കെട്ടി ലോട്ടറി വില്‍ക്കാനിരിക്കുന്നത്.
from mangalam.com https://ift.tt/2XTuFC6
via IFTTT
No comments:
Post a Comment