2014 ന് ശേഷം ഏറ്റവും കൂടുതല്‍ പേരെ നിയമസഭയിലേക്ക് അയച്ചത് ബിജെപി ; നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം എംഎല്‍എമാരും എന്‍ഡിഎ യില്‍ നിന്നും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

2014 ന് ശേഷം ഏറ്റവും കൂടുതല്‍ പേരെ നിയമസഭയിലേക്ക് അയച്ചത് ബിജെപി ; നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം എംഎല്‍എമാരും എന്‍ഡിഎ യില്‍ നിന്നും

ന്യൂഡല്‍ഹി: മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കൂടി രാജ്യം നീങ്ങുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകളില്‍ രാജ്യത്തുടനീളം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭുരിപക്ഷം എംഎല്‍എ മാരേയും നിയമസഭകളിലേക്ക് അയച്ചത് ബിജെപി. കോണ്‍ഗ്രസും മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഈ കാലഘട്ടത്തിനിടയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മൂന്നിലൊന്ന് വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് നാലിലൊന്ന് വിജയം മാത്രമാണ്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലും ഡല്‍ഹി, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ 4,230 എംഎല്‍എ മാരാണ് ജയിച്ചെത്തിയത്. ഇതില്‍ 1281 പേരും ബിജെപി ജനപ്രതിനിധികളായപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 938 എംഎല്‍എ മാരെയാണ്. ഈ രണ്ടു ദേശീയ പാര്‍ട്ടികളെ ഒഴിച്ചാല്‍ ഇക്കാലത്ത് 138 സീറ്റുകള്‍ നേടിയ ഇടതുപാര്‍ട്ടിയാണ് മറ്റൊരു നേട്ടം കൊയ്തിട്ടുള്ള ഏക ദേശീയ പാര്‍ട്ടി. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലേ വലിയ വിജയം നേടാനുമായുള്ളൂ.

നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആദ്യ വര്‍ഷത്തെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെക്കാള്‍ സീറ്റുകള്‍ ബിജെപി നേടിയിരുന്നു. 2016,2018 ട്രെന്റുകളില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയും ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തു. എന്നാല്‍ 2017 ല്‍ ഉത്തര്‍പ്രദേശില്‍ കൂറ്റന്‍ വിജയം നേടി ബിജെപി തിരിച്ചെത്തി. 2014 ല്‍ ആന്ധ്ര, അരുണാചല്‍, ജമ്മു കശ്മീര്‍, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലായി ബിജെപി 261 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് 154 സീറ്റുകള്‍ ഇടതന്മാര്‍ ആറ്. 2015 ല്‍ ബീഹാറിലും ഡല്‍ഹിയിലുമായി 56 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 27 സീറ്റുകളായിരുന്നു. ഇടതുപക്ഷത്തിന് മൂന്ന് സീറ്റു കിട്ടി.

2016ല്‍ ആസാമില്‍ 60 സീറ്റുകളും പശ്ചിമ ബംഗാളില്‍ മൂന്ന് സീറ്റുകളും നേടിയപ്പോള്‍ കേരളത്തില്‍ ബിജെപിയ്ക്ക് കിട്ടിയത് ഒരു സീറ്റായിരുന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സീറ്റേ കിട്ടിയിട്ടില്ല. 64 സീറ്റുകള്‍ ബിജെപിയ്ക്ക് കിട്ടിയപ്പോള്‍ 115 സീറ്റുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്. 109 സീറ്റുകള്‍ ഇടതുപക്ഷം നേടി. 2017 ല്‍ 543 സീറ്റുകള്‍ ബിജെപിയ്ക്ക് കിട്ടിയപ്പോള്‍ 238 സീറ്റുളാണ് കോണ്‍ഗ്രസിന് കിട്ടിയത്. ഇടതന്മാര്‍ക്ക് ഒരു സീറ്റും കിട്ടി. കഴിഞ്ഞ വര്‍ഷം 352 സീറ്റുകള്‍ ബിജെപിയ്ക്ക് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 404 സീറ്റുളാണ് കിട്ടിയത്. ഇടന്മതാര്‍ക്ക് 19 സീറ്റും.

ചില സംസ്ഥാനങ്ങളില്‍ മാത്രം മികവുള്ള പ്രാദേശിക പാര്‍ട്ടികള്‍ എല്ലാം കൂടി ചേര്‍ന്ന് സ്വന്തമാക്കിയത് 1,873 സീറ്റുകളാണ്. ഇവയില്‍ ചിലത് ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്നതാണ്. ആന്ധ്രയിലെ ടിഡിപി, ബീഹാറിലെ കുശ്വാഹയുടെ ആര്‍എല്‍എസ്പി, ജീതന്റാം മാഞ്ചിയുടെ എച്ച്എഎം, രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടികള്‍ എന്നിവര്‍ ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ഒപ്പം നില്‍ക്കുന്നു. മറുവശത്ത് ബീഹാറിലെ ആര്‍ജെഡി, കേരളത്തിലെ മുസ്‌ളീംലീഗ്, തമിഴ്‌നാട്ടിലെ ഡിഎംകെ എന്നിവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നവരാണ്. അതേസമയം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സഖ്യത്തില്‍ നില്‍ക്കുന്നു.

അതേസമയം തന്നെ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഒഡീഷയിലെ ബിജെഡി, മഹാരാഷ്ട്രയില്‍ ശിവസേന, ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവ സംസ്ഥാന രാഷ്ട്രീയത്തില്‍ രണ്ടു പാര്‍ട്ടികളുമായി ബാന്ധവം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഏറെക്കുറെ അഞ്ചുലക്ഷം പേരെ പ്രതിനിധീകരിക്കുന്ന എംഎല്‍എ മാര്‍ വരുന്ന ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ വലിയ വിജയം ബിജെപിയ്ക്ക് നേടാനായത് കോണ്‍ഗ്രസിന് കനത്ത താക്കീതാണ്. ഈ കാലയളവില്‍ ബിജെപിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം കാട്ടാനായത് താരതമ്യേനെ ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്.



from mangalam.com https://ift.tt/2SUNjGk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages