ന്യൂസീലന്‍ഡ് ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; 6 പേരെ കാണാനില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ന്യൂസീലന്‍ഡ് ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; 6 പേരെ കാണാനില്ല

ഓക്ലാൻഡ്: ന്യൂസീലൻഡിൽ മുസ്ലീം പള്ളികളിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവർക്ക് വെടിയേറ്റതായി ഒരു സംശയവും അവർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മറ്റ് ആറുപേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരിൽ ഒരാൾ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലൻഡിൽ ഹോട്ടൽ വ്യവസായം നടത്തുന്ന ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. Content Highlights:New Zealand Mosque Shooting, one Indian Citizen Killed, 6 missing say Indian Embassy


from mathrubhumi.latestnews.rssfeed https://ift.tt/2F4h3LW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages