അബുദാബി: പ്രശസ്തമായ അബുദാബി പ്രസിഡൻഷ്യൽ പാലസ് തിങ്കളാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. മുതിർന്നവർക്ക് 60 ദിർഹവും നാലുമുതൽ 17-വരെ വയസ്സുള്ളവർക്ക് 30 ദിർഹവുമായിരിക്കും പ്രവേശന ടിക്കറ്റുനിരക്ക്. അബുദാബിയിലെ ഈ മനോഹരമായ നിർമിതി ആദ്യമായാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നത്. കൊട്ടാരത്തിലെ പൂന്തോട്ടവും അകത്തളവുമെല്ലാം ടിക്കറ്റെടുക്കുന്നവർക്ക് സന്ദർശിക്കാം. പൂന്തോട്ടംമാത്രം സന്ദർശിക്കാൻ മുതിർന്നവർക്ക് 25 ദിർഹവും കുട്ടികൾക്ക് 12 ദിർഹവുമാണ് നിരക്ക്. ദിവസവും രാവിലെ പത്തു മുതൽ രാത്രി എട്ടുവരെയാണ് സന്ദർശന സമയം. അരമണിക്കൂർ കൂടുന്ന ഇടവേളകളിൽ ഗൈഡഡ് ടൂർ ഉണ്ടാകും. ഇംഗ്ലീഷിലും അറബിയിലും കൊട്ടാരത്തെക്കുറിച്ചുള്ള വിശദീകരണവും ലഭിക്കും. ഈ സേവനത്തിനായി ഒരാൾക്ക് 30 ദിർഹം വേറെ നൽകണം. ഒരു ടൂറിൽ 20 പേരെയാണ് ഉൾപ്പെടുത്തുക. ഒന്നരമണിക്കൂറായിരിക്കും ടൂർ ദൈർഘ്യം. കൊട്ടാരം, ഉദ്യാനം എന്നിവ സന്ദർശിക്കാനുള്ള ടിക്കറ്റ് എടുത്തവർക്ക് മാത്രമായിരിക്കും ഗൈഡഡ് ടൂർ ലഭ്യമാവുക. കൗണ്ടറിൽനിന്നും ഓൺലൈനായും ടിക്കറ്റുകൾ ലഭിക്കും. കൊട്ടാരത്തിന്റെ ഗേറ്റിൽനിന്നും പ്രത്യേക ബസ് സേവനവും സന്ദർശകർക്കുണ്ടാവും. സ്വന്തം വാഹനത്തിലെത്തുന്നവർക്ക് പാർക്കിങ് സൗജന്യമാണെങ്കിലും വാലെ പാർക്കിങ്ങിന് 80 ദിർഹം നൽകണം. 9.30 മുതൽ രാത്രി 9.30 വരെ പാർക്കിങ് ലഭിക്കും. പ്രത്യേക പരിചരണം ആവശ്യമായവർക്ക് 40 ദിർഹം നൽകിയാൽ പുഷ് അപ്പ് കസേരകൾ ലഭിക്കും. സ്ത്രീകൾക്ക് മുഴുവൻ കൈയും മറയ്ക്കുന്ന വസ്ത്രവും പുരുഷന്മാർക്ക് പാന്റ്സും നിർബന്ധമാണ്. സ്ലീവ്ലെസ് ടോപ്പുകളും ചെറിയ ട്രൗസറും ധരിച്ചവർക്ക് പ്രവേശനമില്ല. കൊട്ടാരത്തിലെ പൊതുസ്ഥലങ്ങളിൽ ഫോട്ടോകളെടുക്കാം. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും ചിത്രം പകർത്താൻ പാടില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ചിത്രീകരണങ്ങൾക്ക് contact@qsaralwatan.ae- ൽ പ്രത്യേക അനുമതി തേടണം. വൈഫൈ സൗജന്യമാണ്. കൊട്ടാരവളപ്പിൽ അഞ്ച് ഭക്ഷണശാലകളുണ്ട്. വിശ്രമകേന്ദ്രവും പ്രാർഥനാ മുറികളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. സ്കാനറുകളിൽ കൊള്ളാത്ത വലിയ ബാഗ്, കത്തി, കത്രിക, നീളമുള്ള കുട, മദ്യം, പെയിൻറ്, സൈക്കിൾ, ഫോൾഡിങ് ബൈക്ക്, റോളർ സ്കേറ്റർ, മൃഗങ്ങൾ, ആയുധം, കണ്ണീർവാതകം തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ക്ലോക്ക് റൂം, ലോക്കർ സംവിധാനങ്ങളില്ല. Content Highlights:abudhabhi presidential palace opens for visitors
from mathrubhumi.latestnews.rssfeed https://ift.tt/2u4qcyN
via
IFTTT
No comments:
Post a Comment