മുംബൈ: ഫെബ്രുവരിയിൽ മ്യൂച്വൽ ഫണ്ടിലെത്തിയ നിക്ഷേപം കുറഞ്ഞു. 5,122 കോടി രൂപയാണ് ഫെബ്രുവരിയിൽ നിക്ഷേപയെത്തിയത്. ഇതിനുമുമ്പ് ജനുവരിയിൽ 24 മാസത്തെ താഴ്ന്ന നിലാവരത്തിൽ ഫണ്ട് നിക്ഷേപം എത്തിയിരുന്നു. 6,158 കോടി രൂപയായിരുന്നു ജനുവരിയിലെ നിക്ഷേപം. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമിലെത്തിയ(ടാക്സ് സേവിങ് ഫണ്ട്)നിക്ഷേപത്തിലും കാര്യമായ കുറവുണ്ടായി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിലെത്തിയത് 1,174 കോടി രൂപയാണ്. 26 ശതമാനമാണ് കുറവ്. അതേസമയം, ഡെറ്റ് ഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെട്ടു. 4,214 കോടി രൂപയുടെ നിക്ഷേപമാണ് പുറത്തേയ്ക്കുപോയത്. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്നുൾപ്പടെ ഫെബ്രുവരിയിൽ 20,083 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്. Equity mutual fund inflows fall to 25-month low in February
from mathrubhumi.latestnews.rssfeed https://ift.tt/2TwDV0Q
via
IFTTT
No comments:
Post a Comment