ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയാകാൻ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നൽകിയതായി കാരവൻ ന്യൂസ് മാഗസിൻ റിപ്പോർട്ടു ചെയ്തു. യെദ്യൂരപ്പയുടെ ഡയറിയുടെ പകർപ്പുകളും മാഗസിൻ പുറത്തുവിട്ടു. ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്കരി എന്നിവർക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എൽ.കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി രൂപ വീതവും നൽകിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നൽകിയതായും കാരവൻ മാഗസിൻ പുറത്തുവിട്ട തെളിവുകളിൽ പറയുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെ ജഡ്ജിമാർക്ക് 250 കോടിയും അഭിഭാഷകർക്ക് 50 കോടിയും നൽകിയതായും ഡയറിയിലുണ്ട്. എന്നാൽ ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരുകൾ ഇവയിലില്ല. 2009ലേതാണ് ഈ ഡയറിക്കുറിപ്പുകൾ. കന്നഡയിൽ യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരത്തിലാണ് ഡയറിക്കുറിപ്പുകളെന്ന് കാരവൻ മാഗസിൻ പറയുന്നു. 2009 ജനുവരി 17,18 തിയ്യതികളിലേതാണ് ഈ ഡയറിക്കുറിപ്പുകൾ. ജനുവരി 17 ലെ ഡയറിക്കുറിപ്പുകളിലാണ് ജഡ്ജിമാർക്ക് പണം നൽകിയതിനെക്കുറിച്ച് പരാമർശമുള്ളത്. ജനുവരി 18 ലെ കുറിപ്പുകളിൽ കേന്ദ്രമന്ത്രിമാർക്ക് പണം നൽകിയതിനെക്കുറിച്ചും പറയുന്നു. ഈ ഡയറിക്കുറിപ്പുകൾ 2017ൽ ആണ് ആദായനികുതി വകുപ്പ് കണ്ടെത്തുന്നത്. അതിന് ശേഷം രണ്ട് വർഷം ഇത് ആദായ നികുതി വകുപ്പിന്റെ കൈവശമായിരുന്നു. ഡയറിയുടെ പകർപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബി.ജെ.പിയ്ക്കെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നു. പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു. ഡയറിക്കുറിപ്പുകളിൽ യെദ്യൂരപ്പയുടെ കൈയൊപ്പ് വ്യക്തമാണ്. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. ലോക്പാൽ ഉൾപ്പടെയുള്ള സംവിധാനങ്ങൾ നിലവിലുള്ള രാജ്യമാണിത്. ലോക്പാലിലെ ആദ്യ കേസായി ഇത് പരിഗണിക്കണം. കാവൽക്കാരൻ ഇതിന് മറുപടി പറയണമെന്നും രൺദീപ് സുർജേവാല പറഞ്ഞു. content highlights:Yeddyurappa Made Rs 1,800 Crore Payoffs to Top BJP Leaders
from mathrubhumi.latestnews.rssfeed https://ift.tt/2HMJ7qb
via
IFTTT
No comments:
Post a Comment