പ്രമുഖ കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ടയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

പ്രമുഖ കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ടയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

പത്തനംതിട്ട: ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ട മണ്ഡലത്തിൽ പ്രമുഖ കോൺഗ്രസ് നേതാവ് മത്സരിച്ചേക്കുമെന്ന് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാന നേതാക്കൾ കോൺഗ്രസിൽ നിന്നും രാജ്യവ്യാപകമായി നേതാക്കൾ ബി.ജെ.പിയിലേക്ക് വരുന്നുണ്ടെന്ന് വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ട് ദേശീയ നേതാക്കളുമായി ബി.ജെ.പി.കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിലൊരാൾ അർഥസമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരം. ചർച്ചയുടെ വിശദാംശങ്ങൾ തങ്ങൾക്ക് അറിയില്ലെന്നാണ് ബി.ജെ.പി.സംസ്ഥാന നേതാക്കൾപറയുന്നത്. സർപ്രൈസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പത്തനംതിട്ടയ്ക്ക് പരിചിതനായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാവാകുമ്പോൾ ത്രികോണ മത്സരത്തിൽ ജയിച്ചു വരുമെന്നാണ് നേതൃത്യത്തിന്റെ പ്രതീക്ഷ. Content highlights:Senior congress leader may be contested from Pathanamthitta in BJP ticket


from mathrubhumi.latestnews.rssfeed https://ift.tt/2FtarIj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages