ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ് ബി.ജെ.പിയിലേക്ക്. ഉത്തര്‍പ്രദേശിലെ പ്രമുഖനായ ജിതിന്‍ പ്രസാദ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.പിയായിട്ടുണ്ട്.
യു.പിയിലെ സീതാപൂര്‍, ലക്കിംപൂര്‍-ഖേരി ജില്ലകളിലെ ലോക്‌സഭാ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതില്‍ തന്റെ അഭിപ്രായം തേടാഞ്ഞതില്‍ പ്രതിഷേധിച്ചാണ് ജിതിന്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നത്. സീതാപുര്‍, ഖേരി മണ്ഡലങ്ങളില്‍ രണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ജിതിന്‍ പ്രസാദ് പര്‍ട്ടി വിടാനൊരുങ്ങുന്നത്.
ധൗരാഹ്‌ര മണ്ഡലത്തില്‍ ജിതിന്‍ പ്രസാദ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കും. ബി.ജെ.പി നേതൃത്വവുമായി ജിതിന്‍ പ്രസാദ് ചര്‍ച്ച തുടങ്ങി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷനായി പരിഗണിച്ചിരുന്ന നേതാവ് കൂടിയാണ് ജിതിന്‍ പ്രസാദ്. നിലവിലെ അധ്യക്ഷന്‍ രാജ് ബബ്ബറിന് പകരക്കാരനാകാനാണ് ജിതിന്‍ പ്രസാദിനെ പരിഗണിച്ചിരുന്നത്. മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന്‍ പ്രസാദ്.
from mangalam.com https://ift.tt/2CwuK5G
via IFTTT
No comments:
Post a Comment