ബീഹാറില്‍ ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ബീഹാറില്‍ ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: ബീഹാറില്‍ ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിച്ചേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40 ലോക്‌സഭാ സീറ്റുകളില്‍ 30 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പി 22 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ വിജയസാധ്യതയുള്ള 17 സീറ്റുകളിലേക്ക് മത്സരം ചുരുക്കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി വിജയം ആവര്‍ത്തിക്കുന്ന 13 സീറ്റുകളിലേക്ക് മത്സരം ചുരുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെങ്കിലും തുടര്‍ച്ചയായ വിജയം ആവര്‍ത്തിച്ച സീറ്റുകള്‍ നോക്കി ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. തുടര്‍ച്ചയായി വിജയം ആവര്‍ത്തിക്കുന്ന 13 സീറ്റുകളെങ്കിലും പാര്‍ട്ടിയുടെ അക്കൗണ്ടിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ 13 സീറ്റുകളില്‍ ഉറപ്പായും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുണ്ടാകും. ബാക്കി നാല് സീറ്റുകളുടെ കാര്യത്തില്‍ ഘടകകക്ഷികളുടെ നിലപാടും നിര്‍ണായകമാകും.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനതാദള്‍, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി എന്നീ പാര്‍ട്ടികളാണ് ബീഹാറില്‍ എന്‍.ഡി.എയുടെ ഘടകകക്ഷികള്‍.



from mangalam.com https://ift.tt/2T9QiL0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages