അതിരുവിട്ട ആഘോഷം; റൊണാള്‍ഡോയ്ക്ക് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമായേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

അതിരുവിട്ട ആഘോഷം; റൊണാള്‍ഡോയ്ക്ക് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമായേക്കും

റോം: യുവേഫചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ അത്​ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ആഘോഷത്തിനു മുതിർന്ന യുവെന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരേ നടപടിക്ക്സാധ്യത. അത്​ലറ്റിക്കോ മാഡ്രിഡിനെതിരേ പ്രീക്വാർട്ടർ ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ യുവന്റസ് രണ്ടാം പാദത്തിൽ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച് ക്വാർട്ടറിൽ കടന്നിരുന്നു. ഹാട്രിക്ക് തികച്ച ശേഷം സൈഡ്ലൈനിനടുത്ത് വെച്ച് റൊണാൾഡോ കാണിച്ച ആംഗ്യമാണ് വിവാദമായത്. നേരത്തെ ആദ്യ പാദത്തിൽ യുവന്റസിനെ തോൽപിച്ചശേഷം അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി കാണികളെ നോക്കി സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാൾഡോ പ്രതികരിച്ചതെന്നാണ് വിലയിരുത്തൽ. സിമിയോണിക്കെതിരേ ഇതിന്റെ പേരിൽ യുവേഫ നടപടിയെടുത്തിരുന്നു. ഇതോടെയാണ് റൊണാൾഡോയ്ക്കെതിരെയും നടപടി വരാനുള്ള സാധ്യത തെളിയുന്നത്. പിഴയോ ഒരു മത്സരത്തിലെ വിലക്കോ ആയിരിക്കും താരത്തിനെതിരേ സ്വീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇറ്റാലിയൻ പത്രം ഗസറ്റ് ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വാർട്ടറിൽ അയാക്സാണ് യുവന്റസിന്റെ എതിരാളികൾ. ഏപ്രിൽ ഒമ്പതിനാണ് ആദ്യപാദ മത്സരം. Content Highlights:will cristiano ronaldo be banned for juventus in champions league


from mathrubhumi.latestnews.rssfeed https://ift.tt/2TIJ2Ld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages