ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ടു ചെയ്യുന്നവര്‍, ഇങ്ങനെയൊരു ചടങ്ങ് എന്തിനുവേണ്ടിയെന്ന് ശ്രീധരന്‍ പിള്ളയോട് ചോദിക്കണം: ശശി തരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ടു ചെയ്യുന്നവര്‍, ഇങ്ങനെയൊരു ചടങ്ങ് എന്തിനുവേണ്ടിയെന്ന് ശ്രീധരന്‍ പിള്ളയോട് ചോദിക്കണം: ശശി തരൂര്‍

തിരുവനന്തപുരം: തന്റെ അടുത്ത ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ അവകാശവാദം തള്ളി ശശി തരൂര്‍ എംപി. എല്ലാ പാര്‍ട്ടിയിലേയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്. ഇപ്പോള്‍ പുതിയതായി അംഗത്വമെടുത്തുവെന്ന ബിജെപി അവകാശപ്പെടുന്ന ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഈ ചടങ്ങിന്റെ ആവശ്യമെന്തെന്ന് ശ്രീധരന്‍ പിള്ളയോട് ചോദിക്കണമെന്നും തരൂര്‍ വ്യക്തമാക്കി.

തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തെറ്റ് ചുണ്ടിക്കാണിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും തരൂര്‍ ആരോപിച്ചു. ശശി തരൂരിന്റെ അമ്മയുടെ സഹോദരി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കം പത്ത് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അവകാശവാദം ഉയര്‍ത്തിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പത്ത് പേര്‍ക്കും ശ്രീധരന്‍പിള്ള അംഗത്വം നല്‍കി. അതേസമയം സംഭവം വാര്‍ത്ത ആയതോടെ തങ്ങള്‍ നേരത്തെ തന്നെ ബി.ജെ.പിക്കാരാണെന്ന് തരൂരിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ടിരുന്നു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം ഇവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.



from mangalam.com https://ift.tt/2XUj3z3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages