തളിപ്പറമ്പ് : തളിപ്പറമ്പില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുകാരിക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് പോലീസാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍ താമസിക്കുന്ന യുവതി പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസമാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
from mangalam.com https://ift.tt/2TM12n6
via IFTTT
No comments:
Post a Comment