കോട്ടയം: ലോക്‌സഭാ സീറ്റിലേക്ക് തോമസ് ചാഴിക്കാടനെ പരിഗണിച്ച് പി ജെ ജോസഫിനെ തഴഞ്ഞ കെ എം മാണിയുടെ നീക്കത്തിന് പിന്നില്‍ മകന്‍ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദം ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.
ജയിച്ചു കയറി കോണ്‍ഗ്രസും അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രമന്ത്രി പദത്തിലേക്ക് ജോസിനെ തഴഞ്ഞ് ജോസഫിനെ സ്വീകരിക്കുമോ എന്ന ആധിയാണ് ജോസഫിനെ തഴയാന്‍ കാരണമായതെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം എന്ന നിലയിലും പ്രവര്‍ത്തി പരിചയം മുന്‍ നിര്‍ത്തിയായാലും ജോസ് കെ മാണിക്ക് മുമ്പായി പരിഗണിക്കപ്പെടുക ജോസഫായിരിക്കും.
നിലവില്‍ രാജ്യസഭാംഗമായി ജോസ് കെ മാണി പോയതോടെയാണ് ഈ സീറ്റിനായി ജോസഫ് അവകാശവാദം ഉയര്‍ത്തിയത്. കോട്ടയത്ത് ജോസഫ് ജയിച്ച് എംപി ആയാല്‍ കേരളാകോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ രണ്ടു പ്രതിനിധികള്‍ ആകും. ഇത്തവണ ജയിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുക കൂടി ചെയ്താല്‍ കേന്ദ്രമന്ത്രിമാരില്‍ ഒരാളെ കേരളാകോണ്‍ഗ്രസില്‍ നിന്നും പരിഗണിച്ചേക്കും.
മുതിര്‍ന്ന അംഗം എന്ന നിലയില്‍ ആ പ്രാതിനിധ്യം ജോസഫിന് കിട്ടും. മകന്റെ മന്ത്രി സ്ഥാനത്തിന് ഏക തടസ്സമായ ജോസഫിനെ തഴയുകയേ മാര്‍ഗ്ഗമുള്ളൂ. മന്ത്രിസ്ഥാനം ജോസ് കെ മാണിക്ക് എന്ന അനുരഞ്ജനത്തിന് പോലും ജോസഫുമായി മാണി തയ്യാറല്ലായിരുന്നു. പുത്ര സ്‌നേഹത്താല്‍ ജോസഫ് പാര്‍ട്ടി വിട്ടു പോകുന്നത് പോലും ഉചിതമെന്ന മാനസീകാവസ്ഥയിലാണ് മണി എത്തിച്ചേര്‍ന്നത്.
ജോസഫ് ഒഴിച്ച് ജോസഫ് നിര്‍ദേശിക്കുന്നയാള്‍ക്ക് സീറ്റ് നല്‍കാമെന്ന് വരെ ഒരു ഘട്ടത്തില്‍ സമ്മതിച്ച കെ എം മാണി അത് തള്ളിയാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷാ കെ മാണിയെ പരിഗണിച്ചത്. എന്നാല്‍ ഇതിന് എതിരായി നിന്നതാകട്ടെ ജോസഫ് വിഭാഗവും. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് വേണമെങ്കില്‍ കൂടെ നില്‍ക്കാം അല്ലെങ്കില്‍ പിരിഞ്ഞുപോകാം എന്ന നിലപാടാണ് ജോസഫിനോട് മാണി കാണിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2EXJrPX
via IFTTT
No comments:
Post a Comment