പെട്രോളൊഴിച്ച് തീ കൊളുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി ; പ്‌ളസ് ടൂവിന് പഠിക്കുമ്പോഴത്തെ പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ പെണ്‍കുട്ടി പിന്മാറി; വിവാഹാഭ്യര്‍ത്ഥനയുമായി പിന്നാലെ ചെന്നപ്പോള്‍ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

പെട്രോളൊഴിച്ച് തീ കൊളുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി ; പ്‌ളസ് ടൂവിന് പഠിക്കുമ്പോഴത്തെ പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ പെണ്‍കുട്ടി പിന്മാറി; വിവാഹാഭ്യര്‍ത്ഥനയുമായി പിന്നാലെ ചെന്നപ്പോള്‍ തള്ളി

തിരുവല്ല: കൗമാരക്കാരന്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവം പ്രണയനൈരാശ്യം കൊണ്ട് ചെയ്ത പ്രവര്‍ത്തിയെന്ന് പ്രതി കുറ്റം സമ്മതിച്ചു. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അയിരൂര്‍ സ്വദേശിനിയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അജിന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് കൃത്യം നടത്താന്‍ കാരണമായി അജിന്‍ പറഞ്ഞത്. പ്‌ളസ് ടൂവിന് പഠിക്കുമ്പോള്‍ ഇരുവരും പ്രണയിച്ചിരുന്നു. എന്നാല്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറി. എന്നാല്‍ അജിന്‍ വിവാഹാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറി.

തുടര്‍ന്ന് ഇന്ന് രാവിലെ കൃത്യം നടത്താന്‍ ലക്ഷ്യമിട്ട് രണ്ടു കുപ്പി പെട്രോളുമായി അജിന്‍ പെണ്‍കുട്ടി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ കാത്തു നില്‍ക്കുകയും അതില്‍ ഒരു കുപ്പി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിക്കുകയുമായിരുന്നു.

രാവിലെ ഒമ്പതു മണിയോടെ തിരുവല്ല ചിലങ്കാ തീയേറ്ററിന് സമീപത്ത് വെച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. കുത്തിയ ശേഷമായിരുന്നു തീ കൊളുത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് സമീപത്ത് ഉണ്ടായിരുന്ന ആള്‍ക്കാര്‍ ഓടിക്കൂടുകയും ശരീരത്തേക്ക് വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജീവനോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാരായിരുന്നു. നാട്ടുകാര്‍ തന്നെ അജിനെയും പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു.



from mangalam.com https://ift.tt/2Jlq20P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages